വിദേശ താരങ്ങളുടെ അഭാവം; പ്രതികരിച്ച് ഇര്‍ഫാന്‍ പത്താന്‍

കളിക്കാര്‍ ഒന്നുകില്‍ മുഴുവന്‍ സീസണിലും തുടരണം അല്ലെങ്കില്‍ വരാതിരിക്കണന്‍ ഇര്‍ഫാന്‍ പത്താന്‍ ഒരു ട്വീറ്റില്‍ പറഞ്ഞു. ഐ പി എല്ലില്‍ നിന്ന് നേരത്തെ പോകുന്ന കളിക്കാര്‍ക്കെതിരെ നടപടിയെടുക്കണം എന്ന് ഗവാസ്‌കറും ആവശ്യപ്പെട്ടു.

author-image
Athira Kalarikkal
Updated On
New Update
Irfan Pathan

Irfan Pathan

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ഐപിഎല്ലില്‍ ഇംഗ്ലീഷ് താരങ്ങളുടെ അഭാവം നേരിടുകയാണ്. സീസണ്‍ മുഴുവനായി കളിക്കാന്‍ പറ്റില്ലെങ്കില്‍ വിദേശ താരങ്ങള്‍ ടീമില്‍ വരേണ്ടെന്ന് ഇര്‍ഫാന്‍ പത്താന്‍. ബട്‌ലര്‍, സാള്‍ട്ട് എന്നിവര്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങി കഴിഞ്ഞു. ഐപിഎല്‍ മത്സരങ്ങളുടെ നിര്‍ണായക ഘട്ടത്തിലാണ് വിദേശ താരങ്ങള്‍ ടീം വിടുന്നത്.

ഇതാണ് ഇര്‍ഫാനെ ചൊടിപ്പിച്ചത്. കളിക്കാര്‍ ഒന്നുകില്‍ മുഴുവന്‍ സീസണിലും തുടരണം അല്ലെങ്കില്‍ വരാതിരിക്കണന്‍ ഇര്‍ഫാന്‍ പത്താന്‍ ഒരു ട്വീറ്റില്‍ പറഞ്ഞു.

ഐ പി എല്ലില്‍ നിന്ന് നേരത്തെ പോകുന്ന കളിക്കാര്‍ക്കെതിരെ നടപടിയെടുക്കണം എന്ന് ഗവാസ്‌കറും ആവശ്യപ്പെട്ടു.

രാജസ്ഥാന്‍ റോയല്‍സ് തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ജോസ് ബട്ട്‌ലറിന്റെ മടക്കം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിച്ച സാള്‍ട്ട് വ്യക്തിപരമായ കാരണങ്ങളാലാണ് ഐപിഎല്ലില്‍ നിന്ന് മടങ്ങിയത്.

irfan pathan ipl2024