'വരാനിരിക്കുന്ന ലോകകപ്പ് ടീമില്‍ നിന്നും സഞ്ജു സാംസണിനെ ഒഴിവാക്കും'; ഇര്‍ഫാന്‍ പത്താന്‍

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലേക്ക് സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താതെ ഇര്‍ഫാന്‍ പത്താന്‍.

author-image
Athira Kalarikkal
New Update
irfan pathan

Irfan Pathan & Sanju Samson

Listen to this article
0.75x 1x 1.5x
00:00 / 00:00

 



ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലേക്ക് സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താതെ ഇര്‍ഫാന്‍ പത്താന്‍. ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പിങ്ങില്‍ ഏതൊക്കെ താരങ്ങളുണ്ടാകുമെന്ന് പറയുന്നതിനിടയാണ് ഇര്‍ഫാന്‍ പത്താന്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താതെ സംസാരിച്ചത്. ഇതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കി.

സഞ്ജു സാംസണ്‍  മത്സരിക്കുന്ന മറ്റു താരങ്ങളെക്കാള്‍ ഒരുപാട് പിന്നിലാണെന്നും ഐപിഎല്ലില്‍ ആദ്യം മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും പിന്നീടുള്ള മത്സരത്തില്‍  നിലനിര്‍ത്താന്‍ സഞ്ജുവിന് സാധിച്ചിട്ടില്ലെന്നുമാണ് ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയോട് പ്രതികരിക്കുന്നതിനിടെ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞത്. 

'വരാനിരിക്കുന്ന ലോകകപ്പ് ടീമില്‍ നിന്നും ഞാന്‍ സഞ്ജു സാംസണിനെ ഒഴിവാക്കും. അതിന് കാരണം എന്തെന്നാല്‍ അവന്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഒരു ടോപ്പ് ബാറ്ററായിട്ടാണ് കളിക്കുന്നത്. ഇത് ഇന്ത്യന്‍ ടീമില്‍ സാധ്യമാവില്ല. ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി യശ്വസി ജെയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍ തുടങ്ങിയ താരങ്ങള്‍ ഉണ്ടാവും എന്ന് ഉറപ്പാണ് അതുകൊണ്ടുതന്നെ ഈ സ്ഥാനങ്ങളില്‍ സഞ്ജുവിനെ ഇറക്കാന്‍ ഒരിക്കലും സാധിക്കില്ല,' ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

ജിതേഷ് ശര്‍മ, റിഷഭ് പന്ത്, കെ.എല്‍ രാഹുല്‍ എന്നീ താരങ്ങളെയാണ് ഇര്‍ഫാന്‍ പത്താന്‍ ടി20 ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

irfan pathan t20 world cup 2024 Sanju Samson