Jaspreet Bumrah
ഇന്ത്യ സ#ഷ്ടിച്ചെടുത്ത ഏറ്റവും നല്ല വൈറ്റ് ബൗളര്‍ ജസ്പ്രീത് ബുംമ്രയാണെന്ന് ഇര്‍ഫാന്‍ പത്താന്‍. ഇന്നലെ നടന്ന ലോകകപ്പ് മത്സരത്തില്‍ ജസ്പ്രീത് ബുംമ്ര ഇന്ത്യയുടെ സൂപ്പര്‍ ഹീറോയായി മാറിയിരുന്നു. ഓവര്‍ പന്തെറിഞ്ഞ് 14 റണ്‍സിന് 3 വിക്കറ്റ് ആണ് ഇന്നലെ ബുംമ്ര നേടിയത്.
'ജസ്പ്രീത് ബുംറ തന്റെ അവസാന രണ്ട് ഓവര്‍ എറിയുന്നതിന് മുമ്പ് കമന്ററി ബോക്‌സില്‍ ഞാന്‍ പറഞ്ഞു, അവന്‍ ഇന്ത്യന്‍ ബാങ്കാണെന്ന്. അവന്‍ അത്ര സുരക്ഷിതത്വം നല്‍കുന്നു. അവന്‍ എത്ര മികച്ച ബൗളറാണ്, അവന്‍ എപ്പോള്‍ വേണമെങ്കിലും പന്തെറിയാന്‍ ആകുമെന്ന് നിങ്ങള്‍ക്കറിയാം. ആ ലൈനും ലെങ്തും ബൗള്‍ ചെയ്യുക, അത് ഇന്ത്യന്‍ ടീമിനെ കളിയില്‍ നിലനിര്‍ത്തും, അതൊരു പ്രത്യേക കഴിവാണ്,'' മത്സരത്തിന് ശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.