/kalakaumudi/media/media_files/2025/02/09/LBzfyRXK2Rbeaw1mLPnP.jpg)
john cooney Photograph: (john cooney)
തലക്ക് ഇടിയേറ്റതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഐറിഷ് ബോക്‌സര്‍ ജോണ്‍ കൂണി ലോകത്തോട് വിട പറഞ്ഞു. 28കാരനായ താരം
ബെല്‍ഫാസ്റ്റില്‍ നടന്ന പോരാട്ടത്തില്‍ പരിക്കേറ്റ് ഒരാഴ്ചക്കു ശേഷമാണ് മരണമടഞ്ഞത്. അള്‍സ്റ്റര്‍ ഹാളില്‍ വെല്‍ഷ്മാന്‍ നഥാന്‍ ഹോവെല്‍സിനോട് എതിരിടവേയാണ് തലയ്ക്ക് ഇടിയേറ്റത്. തുടര്‍ന്ന് ഒമ്പതാം റൗണ്ടില്‍ മത്സരം നിര്‍ത്തി. ആന്തരിക രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൂണിയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. സെല്‍റ്റിക് സൂപ്പര്‍ ഫെതര്‍വെയ്റ്റ് കിരീടത്തിനുള്ള പോരാട്ടത്തിനിടെയായിരുന്നു അപകടം.2023 നവംബറില്‍ ഡബ്ലിനില്‍ ലിയാം ഗെയ്നറിനെതിരെ വിജയിച്ചതോടെയാണ് കൂണി റിങ്ങില്‍ അറിയപ്പെടുന്ന താരമായി മാറിയത്്. അന്നും പരിക്കുകള്‍ അദ്ദേഹത്തെ വേട്ടയാടി. കൈക്ക് പരിക്കേറ്റതിനാല്‍ ഒരു വര്‍ഷം റിങ്ങിന് പുറത്തായിരുന്നു. ഒക്ടോബറില്‍ ടാംപെല മഹറുസിക്കെതിരെ വിജയിച്ചാണ് അദ്ദേഹം തിരിച്ചെത്തിയത്.