ഞെട്ടിച്ച് ടീം ഇന്ത്യ; അഭിഷേകും വരുണും ടീം ഇന്ത്യ

ലോകകപ്പില്‍ മോശം ഫോമിലാണെങ്കിലും അഭിഷേക് ശര്‍മയുടെ റാങ്കിങ്ങില്‍ ഇളക്കമില്ല. 877 റേറ്റിങ്ങോടെയാണ് താരം തലപ്പത്ത് തുടരുന്നത്. ഇംഗ്ലണ്ട് താരം ഫില്‍ സാള്‍ട്ടാണ് ബാറ്റര്‍മാരില്‍ രണ്ടാമത്. അതേസമയം പാക് ബാറ്റര്‍ സഹിബ്സാദ ഫര്‍ഹാന്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം റാങ്കിലെത്തി

author-image
Biju
New Update
ammm

ന്യൂഡല്‍ഹി: ടി20 റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍. ബാറ്റര്‍മാരില്‍ അഭിഷേക് ശര്‍മയും ബൗളര്‍മാരില്‍ വരുണ്‍ ചക്രവര്‍ത്തിയും ഒന്നാം റാങ്ക് നിലനിര്‍ത്തി. ലോകകപ്പില്‍ മിന്നും ഫോം തുടരുന്ന ഇഷാന്‍ കിഷന്‍ അഞ്ചാം റാങ്കിലെത്തിയപ്പോള്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ആദ്യ പത്തില്‍ ഇടംപിടിച്ചു.

ലോകകപ്പില്‍ മോശം ഫോമിലാണെങ്കിലും അഭിഷേക് ശര്‍മയുടെ റാങ്കിങ്ങില്‍ ഇളക്കമില്ല. 877 റേറ്റിങ്ങോടെയാണ് താരം തലപ്പത്ത് തുടരുന്നത്. ഇംഗ്ലണ്ട് താരം ഫില്‍ സാള്‍ട്ടാണ് ബാറ്റര്‍മാരില്‍ രണ്ടാമത്. അതേസമയം പാക് ബാറ്റര്‍ സഹിബ്സാദ ഫര്‍ഹാന്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം റാങ്കിലെത്തി. ലങ്കയുടെ പതും നിസ്സങ്കയാണ് നാലാമത്. ഇഷാന്‍ കിഷന്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചാം റാങ്കിലെത്തി. സൂര്യകുമാര്‍ ആറാമതും തിലക് വര്‍മ ഏഴാമതുമാണ്.

അതേസമയം 790 റേറ്റിങ്ങോടെ വരുണ്‍ തന്നെ ബൗളര്‍മാരില്‍ ഒന്നാമത് നില്‍ക്കുന്നു. അഫ്ഗാന്‍ സൂപ്പര്‍ താരം റാഷിദ് ഖാന്‍ രണ്ടാമത് തുടരുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ കോര്‍ബിന്‍ ബോഷ് മൂന്നാം റാങ്കിലുമെത്തി. ജസ്പ്രീത് ബുംറ എട്ടാമതെത്തി. വിന്‍ഡീസ് താരം മാത്യു ഫോര്‍ദെ 23 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം റാങ്കിലെത്തി. ഓള്‍റൗണ്ടര്‍മാരില്‍ സിംബാബ് വേയുടെ സിക്കന്ദര്‍ റാസ തലപ്പത്തെത്തി. ഹാര്‍ദിക് പാണ്ഡ്യ മൂന്നാമത് നില്‍ക്കുമ്പോള്‍ ശിവം ദുബെ ഏഴാം റാങ്കിലേക്ക് കുതിച്ചു.