ഇഷാന്‍ പണ്ഡിത ബ്ലാസ്റ്റേഴ്‌സ് വിടാന്‍ സാധ്യത

ഈ കഴിഞ്ഞ സീസണ്‍ തുടക്കത്തില്‍ ആയിരുന്നു ഇഷാന്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയത്. വലിയ പ്രതീക്ഷയോടെയാണ് താരം വന്നത് എങ്കിലും ഇവാന്റെ ആദ്യ ഇലവനില്‍ ഇടം പിടിക്കാനെ പണ്ടിതയ്ക്ക് ആയില്ല.

author-image
Athira Kalarikkal
New Update
Pandita

Ishan Pandita

Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവ സ്‌ട്രൈക്കര്‍ ഇഷാന്‍ പണ്ഡിത ക്ലബ് വിടാന്‍ സാധ്യത. താരത്തിന് ടീമില്‍ അധികം അവസരം ലഭിക്കാത്തതിനാല്‍ പണ്ടിത ക്ലബ് വിടാന്‍ ശ്രമിക്കും എന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ മാര്‍ക്കസ് റിപ്പോര്‍ട്ട് ചെയ്തു. പണ്ടിതക്ക് ഇനിയും ഒരു വര്‍ഷത്തെ കരാര്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ ഉണ്ട്. എന്നാല്‍ താരം ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പുതിയ ഓപ്ഷന്‍ തേടും.

ഈ കഴിഞ്ഞ സീസണ്‍ തുടക്കത്തില്‍ ആയിരുന്നു ഇഷാന്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയത്. വലിയ പ്രതീക്ഷയോടെയാണ് താരം വന്നത് എങ്കിലും ഇവാന്റെ ആദ്യ ഇലവനില്‍ ഇടം പിടിക്കാനെ പണ്ടിതയ്ക്ക് ആയില്ല. കഴിഞ്ഞ സീസണില്‍ ആകെ 15 മത്സരങ്ങളിലായി 370 മിനുട്ട് മാത്രമെ പണ്ടിത ഐ എസ് എല്ലില്‍ കളിച്ചിരുന്നുള്ളൂ.

കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തും മുമ്പ് ഇഷാന്‍ പണ്ടിത ജംഷദ്പൂരില്‍ ആയിരുന്നു. അതിനു മുമ്പ് എഫ് സി ഗോവയിലും താരം കളിച്ചു. ബെംഗളൂരു സ്വദേശിയായ ഇഷാന്‍ സ്പാനിഷ് ക്ലബായ ലോര്‍കാ എഫ് സിയിലും യു ഡി ല്‍ അല്‍മേരയ്ക്ക് വേണ്ടിയും അതിനു മുമ്പ് ലാലിഗയില്‍ കളിച്ചിട്ടുള്ള സി ഡി ലെഗനെസിന്റെ യുവ ടീമിനൊപ്പവും ഇഷാന്‍ കളിച്ചിട്ടുണ്ട്.

ishan pandita Kerala Blasters football