/kalakaumudi/media/media_files/2025/03/30/NTfyF40HdICvrlR3D0oy.jpg)
ബെംഗളുരു: പ്ലേ ഓഫ് പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്സിയെ ഗോള്‍മഴയില്‍ മുക്കി ബെംഗളൂരു എഫ്സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സെമി ഫൈനലില്‍ കടന്നു. എതിരില്ലാത്ത അഞ്ച് ഗോളിനാണ് ബെംഗളൂരു മുംബൈയെ തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ തന്നെ ബെംഗളൂരു രണ്ട് ഗോളിന് മുന്നിലെത്തിയിരുന്നു.
ഒമ്പതാം മിനിറ്റില്‍ സുരേഷ് സിങ്ങാണ് ജേതാക്കളുടെ ആദ്യ ഗോള്‍ നേടിയത്. 42-ാം മിനിറ്റില്‍ എഡ്ഗര്‍ മെന്‍ഡസ് പെനാല്‍റ്റിയിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. റയാന്‍ വില്യംസ് 62-ാം മിനിറ്റിലും സുനില്‍ ഛേത്രി 76-ാം മിനിറ്റിലും 83-ാം പെരേര ഡയസും ഗോള്‍ നേടി.
സെമിയില്‍ എഫ്സി ഗോവയെയാകും ബെംഗളൂരു നേരിടുക. ഏപ്രില്‍ 2, 6 തീയതികളില്‍ നടക്കുന്ന ഫസ്റ്റ് ലെഗ്, സെക്കന്‍ഡ് ലെഗ് സെമി ഫൈനല്‍ പോരാട്ടങ്ങളില്‍ ഇരു ടീമുകളും ഏറ്റുമുട്ടും.
ഏപ്രില്‍ ആറിനാണ് ഈ സെമിഫൈനല്‍. നാളെ നടക്കുന്ന പ്ലേ ഓഫ് മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഈ മത്സരത്തിലെ ജേതാക്കള്‍ ഏപ്രില്‍ 3, 7 തീയതികളില്‍ നടക്കുന്ന ഫസ്റ്റ് ലെഗ്, സെക്കന്‍ഡ് ലെഗ് പോരാട്ടങ്ങളില്‍ ഏറ്റുമുട്ടും.