/kalakaumudi/media/media_files/2025/07/16/sunil-chetri-2025-07-16-20-00-27.webp)
Sunil-Chetri
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) ഭാവി അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍,തന്റെ ആശങ്ക വ്യക്തമാക്കി ദേശീയ ടീം നായകന്‍ സുനില്‍ ഛേത്രി. ഈ സാഹചര്യം ''വളരെ ആശങ്കാജനകമാണ്'' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തോട് ശാന്തതയും ഐക്യവും ക്ഷമയും പാലിക്കാന്‍ ആഹ്വാനം ചെയ്തു.
എഐഎഫ്എഫും ലീഗിന്റെ വാണിജ്യ പങ്കാളിയായ എഫ്എസ്ഡിഎല്ലും തമ്മിലുള്ള നിയമപരമായ തര്‍ക്കത്തെത്തുടര്‍ന്ന് വരാനിരിക്കുന്ന ഐഎസ്എല്‍ സീസണ്‍ വൈകുന്നതിനെക്കുറിച്ചാണ് ഛേത്രി പ്രതികരിച്ചത്.
രണ്ടാഴ്ചത്തേക്ക് പ്രീ-സീസണ്‍ മാറ്റിവെച്ചപ്പോള്‍ താന്‍ സന്തോഷിച്ചിരുന്നുവെന്നും, എന്നാല്‍ ഈ വൈകല്‍ അനിശ്ചിതത്വത്തിലായപ്പോള്‍ ആ സന്തോഷം ആശങ്കയ്ക്ക് വഴിമാറിയെന്നും ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി .