ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനെ തകര്‍ത്ത് മുംബൈ സിറ്റിക്ക് കിരീടം. മുംബൈ സിറ്റിയുടെ രണ്ടാം കിരീടമാണിത്.

author-image
Athira Kalarikkal
Updated On
New Update
isl

ഗോള്‍ നേടിയ ശേഷം ആഹ്ലാദിക്കുന്ന മുംബൈ താരം ബിപിന്‍ സിങ്

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊല്‍ക്കത്ത :  ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനെ തകര്‍ത്ത് മുംബൈ സിറ്റിക്ക് കിരീടം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് മുംബൈ സിറ്റിയുടെ വിജയം. ആദ്യ പകുതിയില്‍ ലീഡ് നേടിയ ശേഷം മോഹന്‍ ബഗാന്‍ മൂന്നു ഗോളുകള്‍ പരാജയപ്പെടുകയായിരുന്നു. മുംബൈയ്ക്കു വേണ്ടി ഹോര്‍ഹെ പെരേര ഡയസ് (53), ബിപിന്‍ സിങ് (81), ജാക്കൂബ് വോജുസ് (90+7) എന്നിവരാണു ഗോളുകള്‍ നേടിയത്. 

 44ാം മിനിറ്റില്‍ ജേസണ്‍ കമ്മിന്‍സാണ് ബഗാന്റെ ഗോളടിച്ചത്. മുംബൈ സിറ്റിയുടെ രണ്ടാം കിരീടമാണിത്. മുന്‍പ് 2020-21 സീസണിലായിരുന്നു മുംബൈയുടെ ആദ്യ കിരീടം നേടിയത്. ആദ്യ മിനിറ്റു മുതല്‍ ആവേശം നിറഞ്ഞ പോരാട്ടത്തിനായിരുന്നു കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

രണ്ടാം പകുതിയില്‍ സമനില നേടാനുള്ള മോഹന്‍ ബഗാന്റെ ശ്രമത്തിനിടെ ആതിഥേയരെ പിന്നിലാക്കി മുംബൈയുടെ മൂന്നാം ഗോളെത്തി. ജാക്കൂബിന്റെ പാസില്‍നിന്നാണ് ഗോള്‍ പിറന്ന നീക്കത്തിന്റെ തുടക്കം. ബിപിന്‍ സിങ്ങിനെ ലക്ഷ്യമാക്കിയുള്ള പാസ് ബഗാന്‍ പ്രതിരോധ താരം സുഭാശിഷ് ബോസ് തടുത്തു. എന്നാല്‍ വീണ്ടും പന്തു ലഭിച്ച ജാക്കൂബ് മുംബൈയുടെ മൂന്നാം ഗോള്‍ സ്വന്തമാക്കി. ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ മുംബൈയ്ക്കു കിരീടം.

 

 

 

Mumbai City ISL 2024 Mohan Bagan