Mohun Bagan Super Giant are behind 1-2 against Odisha FC heading into the ISL semi-finals
കൊല്‍ക്കത്ത : ഐഎസ്എല്‍ മോഹന്‍ ബഗാന്‍-ഒഡിഷ എഫ്‌സി സെമി ഫൈനല്‍ രണ്ടാം പാദ മത്സരം ഇന്ന് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കും. സീസണിലെ ഫൈനലിസ്റ്റുകളെ മത്സരമാണിത്. ഒന്നാം പാദ സെമിയുടെ തുടക്കത്തില്‍ തന്നെ മുന്നിലെത്തിയ ബഗാന്‍ പിന്നീട് രണ്ട് ഗോള്‍ വഴങ്ങി ആതിഥേയരായ ഒഡീഷയോട് 2-1ന്റെ തോല്‍വി വഴങ്ങിയിരുന്നു.
ഐഎസ്എല്ലില്‍ അഞ്ച് മത്സരങ്ങളില്‍ പരസ്പരം ഏറ്റുമുട്ടിയ ഒരു മത്സരത്തില്‍ മാത്രമെ ബഗാന് വിജയിക്കാനായുള്ളൂ. രണ്ട് മത്സരങ്ങള്‍ സമനിലയിലായിരുന്നു. മികച്ച ഫോമില്‍ ഗോള്‍ വേട്ടയില്‍ മുന്നേറുന്ന ഫിജിയന്‍ സ്ട്രൈക്കര്‍ റോയ് കൃഷണയാണ് ഒഡീഷയുടെ തുറുപ്പ് ചീട്ട്. മൈതാന മധ്യത്ത് മുന്നേറ്റത്തിലേക്കുള്ള നീക്കങ്ങള്‍ക്ക് തുടക്കമിടുന്ന ജോണി കൗക്കോയാണ് ബഗാന്റെ പ്രതീക്ഷ.
9-ാം സീസണില്‍ കിരീടം നേടിയ ടീമാണ് മോഹന്‍ ബഗാന്‍. 2021-22 സീസണില്‍ സെമിഫൈനലിസ്റ്റുകളായി. 2014 സീസണ്‍ മുതല്‍ ഐഎസ്എല്‍ കളിക്കുന്ന ഒഡീഷയ്ക്ക് ഇത് വരെ ഐഎസ്എല്‍ കിരീടം നേടാനായിട്ടില്ല. ഇന്ന് രാത്രി 7:30നുള്ള മത്സരത്തില്‍ ബഗാനെ തോല്‍പ്പിച്ച് ഫൈനലിലെത്തിയാല്‍ ഐഎസ്എല്ലില്‍ ഒഡിഷയ്ക്ക് ചരിത്ര വിജയം നേടാനാകും.