Raveendra Jadeja ( File Photo)
ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ അത്യപൂര്‍വ നേട്ടത്തിന് ഉടമയായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. വിജയിച്ച ടെസ്റ്റ് മത്സരങ്ങളിലായി 2000 റണ്‍സും 200 വിക്കറ്റുകളും വീഴ്ത്തുന്ന ക്രി ക്കറ്റ് ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടമാണ് ജഡേജ സ്വന്തമാക്കിയിരിക്കുന്നത്. ചെന്നൈ ടെസ്റ്റിലെ വിജയത്തോടെ ജഡേജ നേട്ടത്തിലെത്തിയിരുന്നു.
അതേസമയം, ജഡേജയ്ക്കു ശേഷം ഈ നേട്ടത്തിലേക്കെത്താന്‍ പോകുന്ന അടുത്ത താരവും ഇന്ത്യയില്‍ നിന്നുതന്നെയായിരിക്കും. ജഡേജയുടെ ഈ നേട്ടത്തിന് തൊട്ടടുത്തുണ്ട് ആര്‍. അശ്വിന്‍. വിജയിച്ച ടെസ്റ്റുകളില്‍ 1943 റണ്‍സും 369 വിക്കറ്റുകളും അശ്വിന്റെ പോക്കറ്റിലുണ്ട്. ഇത് മാത്രമല്ല ടെസ്റ്റില്‍ മറ്റൊരു നാഴികക്കല്ലും ജഡേജയെ കാത്തിരിപ്പുണ്ട്. 73 ടെസ്റ്റില്‍ നിന്നായി 3122 റണ്‍സും 299 വിക്കറ്റുകളുമാണ് ഇപ്പോള്‍ ജഡേയുടെ നേട്ടം.