Jay Shah (File Photo)
മുംബൈ : ഒക്ടോബറില്‍ നടക്കാനിരിക്കുന്ന വനിതാ ടി20 ലോകകപ്പ് ആതിഥേയത്വം വഹിക്കാനുള്ള ഐസിസിയുടെ അഭ്യര്‍ത്ഥന നിരസിച്ച് ബിസിസിഐ. ഓഗസ്റ്റ് 20-ന് ഐസിസി ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 3 മുതല്‍ 20 വരെ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിനുള്ള ബദല്‍ വേദികളായി ശ്രീലങ്കയെയും യുഎഇയെയും ആണ് ഇപ്പോള്‍ പരിഗണിക്കുന്നത്. തുടര്‍ച്ചയായി ലോകകപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാനാവില്ലെന്നാണ് ജയ് ഷാ അറിയിച്ചത്.
''ഇന്ത്യയില്‍ ഇപ്പോള്‍ മണ്‍സൂണാണ്, അതിനപ്പുറം അടുത്ത വര്‍ഷം ഞങ്ങള്‍ വനിതാ ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നുമുണ്ട്. തുടര്‍ച്ചയായി ലോകകപ്പുകള്‍ നടത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല'' ജയ് ഷാ പറഞ്ഞു.