ഇംപാക്ട് പ്ലെയര്‍ നിയമം പരീക്ഷണം മാത്രം: ജയ് ഷാ

ഇംപാക്ട് പ്ലെയര്‍ നിയമം തുടരണമോ  എന്നത് ടീമുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ജയ് ഷാ പറഞ്ഞു.  കഴിഞ്ഞ സീസണ്‍ മുതല്‍ ഐപിഎല്ലില്‍ ആരംഭിച്ച നിയമമാണ് ഇംപാക്ട് പ്ലെയര്‍ സംവിധാനം.

author-image
Athira Kalarikkal
Updated On
New Update
Jai Sha

Jai Sha

Listen to this article
0.75x1x1.5x
00:00/ 00:00

ഐ പി എല്ലിലെ ഇമ്പാക്ട് പ്ലയര്‍ റൂളിനെ ന്യായീകരിച്ച് ബി സി സി ഐ സെക്രട്ടറി ജയ് ഷാ. ഇംപാക്ട് പ്ലെയര്‍ നിയമം തുടരണമോ  എന്നത് ടീമുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ജയ് ഷാ പറഞ്ഞു. 

ഇംപാക്ട് പ്ലെയര്‍ നിയമത്തിനെതിരെ രോഹിത് ശര്‍മ്മ, ഡേവിഡ് മില്ലര്‍ തുടങ്ങിയ ക്രിക്കറ്റ് താരങ്ങള്‍ പ്രതികരിച്ചിരുന്നു. അത് ഓള്‍റൗണ്ടര്‍മാരെ എങ്ങനെ ബാധിക്കുന്നുവെന്നും അവര്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. 

''ഇംപാക്റ്റ് പ്ലെയര്‍ ഒരു പരീക്ഷണമാണ്. രണ്ട് പുതിയ ഇന്ത്യന്‍ കളിക്കാര്‍ക്ക് ഐപിഎല്ലില്‍ ഇത് കാരണം അവസരം ലഭിക്കുന്നു. ഇംപാക്റ്റ് പ്ലെയര്‍ നിയമം തുടരുന്നത് സംബന്ധിച്ച് തീരുമാനിക്കുന്നതിന് മുമ്പ് ഞങ്ങള്‍ ഫ്രാഞ്ചൈസികളുമായും ബ്രോഡ്കാസ്റ്റര്‍മാരുമായും ചര്‍ച്ച ചെയ്യും. ഇത് ശാശ്വതമല്ല, പക്ഷേ ആര്‍ക്കും ഇപ്പോള്‍ പരാതി ഇല്ല. നിയമത്തിനെതിരായി ഒരു ഫീഡ്ബാക്കും ആരും നല്‍കിയിട്ടില്ല.'' ജയ് ഷാ പറഞ്ഞു.

കഴിഞ്ഞ സീസണ്‍ മുതല്‍ ഐപിഎല്ലില്‍ ആരംഭിച്ച നിയമമാണ് ഇംപാക്ട് പ്ലെയര്‍ സംവിധാനം. ഇതുപ്രകാരം ഒരു ടീമില്‍ 12ാമതൊരു താരത്തിന് കൂടി കളിക്കാന്‍ കഴിയും. പക്ഷേ ഇതിന് പകരമായി ടീമില്‍ കളിച്ചുകൊണ്ടിരുന്ന ഒരു താരത്തെ പുറത്തിരുത്തും. ഇതാണ് ഇംപാക്ട് പ്ലെയര്‍ നിയമം.

Jai sha Impact Player Rule ipl