രഞ്ജി ട്രോഫി സെമിയില്‍  ജയ്‌സ്വാള്‍ കളിക്കില്ല

ഇടത് കണങ്കാലിലെ വേദനയെ തുടര്‍ന്ന് ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ വിദര്‍ഭയ്ക്കെതിരായ മുംബൈ രഞ്ജി ട്രോഫി സെമിഫൈനലില്‍ കളിക്കില്ല.

author-image
Athira Kalarikkal
New Update
jaiswal new

മുംബൈ: ഇടത് കണങ്കാലിലെ വേദനയെ തുടര്‍ന്ന് ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ വിദര്‍ഭയ്ക്കെതിരായ മുംബൈ രഞ്ജി ട്രോഫി സെമിഫൈനലില്‍ കളിക്കില്ല. നാഗ്പൂരില്‍ മുംബൈയുടെ പരിശീലന സെഷനില്‍ പങ്കെടുത്ത 23 കാരന് നെറ്റ്‌സില്‍ ബാറ്റ് ചെയ്യുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. കൂടുതല്‍ വിലയിരുത്തലിനും ചികിത്സയ്ക്കും വേണ്ടി അദ്ദേഹം ഇപ്പോള്‍ ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്സലന്‍സിലേക്ക് പോകും.  ചാമ്പ്യന്‍സ് ട്രോഫിക്കുള്ള നോണ്‍-ട്രാവലിംഗ് സബ്സ്റ്റിറ്റിയൂട്ടായി തിരഞ്ഞെടുക്കപ്പെട്ട ജയ്സ്വാളിനെ തുടക്കത്തില്‍ ഇന്ത്യയുടെ പ്രാഥമിക ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് അന്തിമ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇന്ന് ആണ് രഞ്ജി ട്രോഫി സെമി ഫൈനല്‍ ചുടങ്ങുന്നത്. രഞ്ജി ട്രോഫിയില്‍ ഈ സീസണില്‍ അദ്ദേഹം കളിച്ച ഒരേയൊരു മത്സരത്തില്‍ 4 ഉം 26 ഉം റണ്‍സ് മാത്രം ആണ് നേടിയത്.

 

Yashasvi Jaiswal ranji trophy