രഞ്ജിയില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി ജലജ് സക്‌സേന

രഞ്ജിയില്‍ 6,000 റണ്‍സും 400 വിക്കറ്റും തികയ്ക്കുന്ന ആദ്യതാരമെന്ന അപൂര്‍വ റെക്കോര്‍ഡാണ് ജലജ് സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്. ഉത്തര്‍പ്രദേശിനെതിരായ കേരളത്തിന്റെ രഞ്ജി മത്സരത്തിനിടെയാണ് താരം നാഴികക്കല്ല് പിന്നിട്ടത്.

author-image
Prana
New Update
jalaj saxena

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ചരിത്രം രചിച്ച് കേരളത്തിന്റെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ ജലജ് സക്‌സേന. രഞ്ജിയില്‍ 6,000 റണ്‍സും 400 വിക്കറ്റും തികയ്ക്കുന്ന ആദ്യതാരമെന്ന അപൂര്‍വ റെക്കോര്‍ഡാണ് ജലജ് സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്. ഉത്തര്‍പ്രദേശിനെതിരായ കേരളത്തിന്റെ രഞ്ജി മത്സരത്തിനിടെയാണ് താരം നാഴികക്കല്ല് പിന്നിട്ടത്.
തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ജലജ് അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. 17 ഓവര്‍ എറിഞ്ഞ ജലജ് 56 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് പിഴുതത്. ഉത്തര്‍പ്രദേശിന്റെ നിതീഷ് റാണയെ പുറത്താക്കി തന്റെ നാലാം വിക്കറ്റ് തികച്ചതോടെയാണ് രഞ്ജിയില്‍ 400 വിക്കറ്റെന്ന നേട്ടത്തിലെത്തിയത്.
ഉത്തര്‍പ്രദേശ് ക്യാപ്റ്റന്‍ ആര്യന്‍ ജുയാല്‍ (57 പന്തില്‍ 23), മാധവ് കൗശിക് (58 പന്തില്‍ 13), നിതീഷ് റാണ സിദ്ധാര്‍ത്ഥ് യാദവ് (25 പന്തില്‍ 19), എന്നിവരെയാണ് സക്‌സേന പുറത്താക്കിയത്. രഞ്ജി ട്രോഫി ചരിത്രത്തിലെ 29ാമത്തെ അഞ്ച് വിക്കറ്റ് നേട്ടവും താരം രേഖപ്പെടുത്തി. ജലജിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ കരുത്തില്‍ ഉത്തര്‍പ്രദേശിനെ 162 റണ്‍സിന് ഓള്‍ഔട്ടാക്കാന്‍ കേരളത്തിന് സാധിച്ചു.

ranji trophy kerala record