രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിന് അവസാനം; ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിന്റെ റെക്കോര്‍ഡ് വിക്കറ്റ് വേട്ടക്കാരന്‍ ജെയിംസ് ആന്‍ഡേഴ്‌സണിന്റെ 20 വര്‍ഷത്തെ കരിയറിന് വിരാമം. പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലവുമായുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഇതിഹാസ താരത്തിന്റെ തീരുമാനം.

author-image
Athira Kalarikkal
New Update
James Anderson

James Anderson

Listen to this article
0.75x1x1.5x
00:00/ 00:00

ഇംഗ്ലണ്ടിന്റെ റെക്കോര്‍ഡ് വിക്കറ്റ് വേട്ടക്കാരന്‍ ജെയിംസ് ആന്‍ഡേഴ്‌സണിന്റെ 20 വര്‍ഷത്തെ കരിയറിന് വിരാമം. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അദ്ദേഹം ഇന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

 പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലവുമായുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഇതിഹാസ താരത്തിന്റെ തീരുമാനം. പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കണമെന്നാണ് മക്കല്ലത്തിന്റെ നിലപാട്.

ജൂലൈ 10ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ ലണ്ടനിലെ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ തന്റെ അവസാന ടെസ്റ്റ് മത്സരം കളിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 41 കാരനായ സീമര്‍ ഈ വര്‍ഷം ആദ്യം 700 ടെസ്റ്റ് വിക്കറ്റുകള്‍ എന്ന അഭിമാനകരമായ നാഴികക്കല്ല് പിന്നിട്ടിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഫാസ്റ്റ് ബൗളറും മൂന്നാമത്തെ ബൗളറുമാണ് അദ്ദേഹം.

എല്ലാ ഫോര്‍മാറ്റുകളിലുമായി ശ്രദ്ധേയമായ 987 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. 2015 മുതല്‍ എകദിന ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ലെങ്കിലും 269 വിക്കറ്റുമായി ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ഏകദിന വിക്കറ്റുകള്‍ നേടിയ റെക്കോര്‍ഡും അദ്ദേഹത്തിനുണ്ട്. 

James Anderson retirement