രണ്ടാം റൗണ്ടിലേക്ക് മുന്നേറി  സിന്നറും അല്‍കാരസും

നിക്കോളാസ് ജാരിക്കെതിരെ വിജയിച്ച് കൊണ്ട് യാന്നിക് സിന്നര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

author-image
Athira Kalarikkal
New Update
AUS OPEN - alcaras

മെല്‍ബണ്‍: നിക്കോളാസ് ജാരിക്കെതിരെ വിജയിച്ച് കൊണ്ട് യാന്നിക് സിന്നര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 7-6(2), 76(5), 61 എന്ന സ്‌കോറിന് ജയിച്ചാണ് ജാനിക് സിന്നര്‍ തന്റെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീട പ്രതിരോധം ആരംഭിച്ചത്.

മത്സരത്തില്‍, പ്രത്യേകിച്ച് ടൈബ്രേക്കിലേക്ക് പോയ ആദ്യ രണ്ട് സെറ്റുകളില്‍, ലോക ഒന്നാം നമ്പര്‍ താരം ശക്തമായ പോരാട്ടവീര്യം പ്രകടിപ്പിച്ചു.

aus open sinner

അതിനിടെ, കസാക്കിസ്ഥാന്റെ അലക്സാണ്ടര്‍ ഷെവ്ചെങ്കോയെ തോല്‍പ്പിച്ച് കാര്‍ലോസ് അല്‍കാരസും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 6-1, 7-5, 6-1 സ്‌കോര്‍. കാര്‍ലോസ് അല്‍കാരാസ് കരിയര്‍ ഗ്രാന്‍ഡ് സ്ലാം പൂര്‍ത്തിയാക്കാനുള്ള ലക്ഷ്യത്തിലാണ്. നാല് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാന്‍ ആണ് അല്‍ക്കാരസിന്റെ ലക്ഷ്യം. മൂന്നാം സീഡായ അല്‍കാരാസ് തുടക്കത്തില്‍ തന്നെ ഒരു ബ്രേക്ക് പോയിന്റ് മറികടന്ന് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. രണ്ടാം റൗണ്ടില്‍ ജപ്പാന്റെ യോഷിഹിതോ നിഷിയോകയെ ആകും അല്‍കാരാസ് നേരിടുക.

 

 

jannik sinner