/kalakaumudi/media/media_files/2025/11/17/sinner-2-2025-11-17-11-34-20.jpg)
ടൂറിന്‍: എടിപി ഫൈനല്‍സ് കിരീടം നിലനിര്‍ത്തി ഇറ്റാലിയന്‍ താരം യാനിക് സിന്നര്‍. ലോക ഒന്നാം നമ്പര്‍ കാര്‍ലോസ് അല്‍കാരാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് രണ്ടാം നമ്പര്‍ താരം സിന്നര്‍ തന്റെ കിരീടം നിലനിര്‍ത്തിയത്. ടൂറിനില്‍ സ്വന്തം രാജ്യക്കാരുടെ മുന്നില്‍ 7-6(4), 75 എന്ന സ്‌കോറിനാണ് സിന്നര്‍ വിജയം സ്വന്തമാക്കിയത്. താരത്തിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ എടിപി ഫൈനല്‍സ് കിരീടമാണിത്.
ആദ്യ സെറ്റില്‍ ഇരുവരും മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും ടൈബ്രേക്കറിലൂടെ സിന്നര്‍ വിജയം സ്വന്തമാക്കി. തുടര്‍ന്ന് രണ്ടാം സെറ്റില്‍ അല്‍കാരസിന്റെ ആറാം സര്‍വീസില്‍ ബ്രേക്ക് കണ്ടത്തിയ സിന്നര്‍ 7-5 ന് സെറ്റ് നേടുകയും കിരീടം ഉയര്‍ത്തുകയും ചെയ്തു. സിന്നറിന്റെ കരിയറിലെ 24-ാം കിരീടമാണിത്. സിന്നറിനോട് പരാജയം വഴങ്ങിയെങ്കിലും ലോക ഒന്നാം നമ്പറില്‍ അല്‍കാരാസ് തുടരും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
