യുഎസ് ഓപ്പണ്‍: സിന്നര്‍ മൂന്നാം റൗണ്ടില്‍ പൊരുതി ജയിച്ചു

മൂന്ന് മണിക്കൂറും 12 മിനിറ്റും കൊണ്ട് 5-7, 6-4, 6-3, 6-3 എന്ന സ്‌കോറിന് ജയിച്ച സിന്നര്‍ അടുത്ത റൗണ്ടില്‍ അലക്‌സാണ്ടര്‍ ബബ്ലിക്കിനെയോ ടോമി പോളിനെയോ നേരിടും.

author-image
Biju
New Update
sinner

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാംപ്യന്‍ ഇറ്റലിയുടെ യാനിക് സിന്നറിന് വീണ്ടും ജയം. മൂന്നാം റൗണ്ടില്‍ കനേഡിയന്‍ താരം ഡെനിസ് ഷാപോവലോവിനെതിരെ കടുത്ത പോരാട്ടം നടത്തിയാണ് സിന്നര്‍ വിജയക്കുതിപ്പ് നടത്തിയത്. മൂന്ന് മണിക്കൂറും 12 മിനിറ്റും കൊണ്ട് 5-7, 6-4, 6-3, 6-3 എന്ന സ്‌കോറിന് ജയിച്ച സിന്നര്‍ അടുത്ത റൗണ്ടില്‍ അലക്‌സാണ്ടര്‍ ബബ്ലിക്കിനെയോ ടോമി പോളിനെയോ നേരിടും.

തന്റെ ആദ്യ മൂന്ന് സര്‍വീസ് ഗെയിമുകളില്‍ ഒരു പോയിന്റ് മാത്രം വീഴ്ത്തിയ ശേഷം, രണ്ടാം ശ്രമത്തില്‍ സിന്നറിനെ തകര്‍ത്ത് 4-1 ന്റെ ലീഡിലേക്ക് ഷാപോവലോവ് അതിവേഗം കുതിച്ചിരുന്നു. 
രണ്ടാം സെറ്റില്‍ സിന്നര്‍ തിരിച്ചടിക്കുന്നതിന് മുമ്പ് കനേഡിയന്‍ താരം ഓപ്പണിംഗ് സെറ്റ് ഉറപ്പിച്ചു. 
എന്നിട്ടും മൂന്നാം സെറ്റില്‍ ഷാപോവലോവ് 3-0ന് മുന്നിലെത്തുകയും നാലാം ഗെയിമില്‍ ബ്രേക്ക് പോയിന്റ് നേടുകയും ചെയ്തപ്പോള്‍ സിന്നറുടെ നില പരുങ്ങലിലായിരുന്നു. പിന്നീട് തുടര്‍ച്ചയായ ഒമ്പത് ഗെയിമുകള്‍ കൈപ്പിടിയിലൊതുക്കിയാണ് സിന്നര്‍ വിജയത്തിലേക്ക് എത്തിയത്.

US Open tennis