Jannik Sinner of Italy plays a forehand return during his third round match at the Wimbledon tennis championships in London
പാരിസ് : ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം യാനിക് സിന്നര്‍ ഒളിംപിക്‌സില്‍ നിന്ന് പിന്മാറി. ടോണ്‍സിലൈറ്റിസ് അസുഖം മൂലമാണ് ഇറ്റാലിയന്‍ താരം ഇത്തവണ ഒളിംപിക്‌സ് പുരുഷ ടെന്നിസ് മത്സരത്തില്‍ നിന്ന് പിന്മാറിയത്. ഒളിംപിക്‌സ് പുരുഷ സിംഗിള്‍സിലെ ഒന്നാം സീഡ് താരമായിരുന്നു സിന്നര്‍. ഒാസ്‌ട്രേലിയന്‍ പുരുഷ സിംഗിള്‍സ് കിരീട ജേതാവാണ് താരം. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം ഡോക്ടര്‍മാരുടെ നിര്‍ദേശം പ്രകാരമായിരുന്നു മത്സരത്തില്‍ നിന്നും താരം പിന്മാറിയത്.