മുംബൈ: ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ജസ്പ്രീത് ബുംറ കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗ് പോയിന്റ് നേടി. അദ്ദേഹം 904 പോയിന്റ് നേടി. ഒരു ഇന്ത്യന്‍ ബൗളറുടെ എക്കാലത്തെയും ഉയര്‍ന്ന റേറ്റിംഗിനുള്ള രവിചന്ദ്രന്‍ അശ്വിന്റെ റെക്കോര്‍ഡിനൊപ്പം ഇതോടെ ബുംറ എത്തി.
ഓസ്ട്രേലിയയില്‍ നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ ബുംറയുടെ മികച്ച പ്രകടനമാണ് ഇതുവരെ കാണാന്‍ കഴിഞ്ഞത്. ബ്രിസ്‌ബേനില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ അദ്ദേഹം ഒമ്പത് വിക്കറ്റ് വീഴ്ത്തിയിരുന്നു.
10.90 ശരാശരിയില്‍ പരമ്പരയില്‍ 21 വിക്കറ്റ് ബുമ്രക്ക് ആയി. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയേക്കാള്‍ 48 പോയിന്റ് മുന്നിലാണ് ബുമ്ര.