ജസ്പ്രിത് ബുംറ തിരിച്ചെത്തി; പ്രതീക്ഷയോടെ ഇന്ത്യ

തുടര്‍ന്ന് കളിക്കുമോ എന്നുള്ള അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഗ്രൗണ്ടില്‍ തിരിച്ചെത്തിയ ബുംറ ഡ്രസിങ് റൂമിലേക്കുള്ള സ്‌റ്റെപ്പുകള്‍ ഓടിക്കയറിയത് ശുഭസൂചനയായാണ് വിലയിരുത്തല്‍. 

author-image
Prana
New Update
india

ഓസീസിനെതിരെ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യക്ക് പ്രതീക്ഷയായി ക്യാപ്റ്റന്‍ ജസ്പ്രിത് ബുംറ തിരിച്ചെത്തി. സിഡ്‌നിയില്‍ ഓസീസിന്റെ ആദ്യ ഇന്നിംഗ്‌സിനിടെ ബുംറ പരുക്കിനെത്തുടര്‍ന്ന് ഗ്രൗണ്ട് വിട്ടിരുന്നു. പിന്നാലെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിനൊപ്പം സ്‌കാനിംഗിനായി ആശുപത്രിയിലേക്ക് പോവുകയും ചെയ്തിരുന്നു. സ്‌കാനിംഗ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ എന്തെന്നോ തുടര്‍ന്ന് കളിക്കുമോ എന്നുള്ള അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഗ്രൗണ്ടില്‍ തിരിച്ചെത്തിയ ബുംറ ഡ്രസിങ് റൂമിലേക്കുള്ള സ്‌റ്റെപ്പുകള്‍ ഓടിക്കയറിയത് ശുഭസൂചനയായാണ് വിലയിരുത്തല്‍. 
രണ്ടാം സെഷന്റെ തുടക്കത്തിലാണ് താരം ഡ്രസിംഗ് റൂമിലേക്ക് മടങ്ങുന്നത്. അതിന് മുമ്പും മത്സരത്തിനിടെ പല സമയങ്ങളിലായി താരം ഡ്രസിംഗ് റൂമിലേക്ക് പോയിരുന്നു. കുറച്ച് സമയങ്ങള്‍ക്ക് ശേഷം ട്രെയ്‌നിംഗ് കിറ്റ് ധരിച്ച് താരം കാറില്‍ കയറി ആശുപത്രിയിലേക്ക് നീങ്ങുകയായിരുന്നു. കോച്ചിംഗ് സ്റ്റാഫുകളിലെ ഒരാളും ബുമ്രയ്‌ക്കൊപ്പമുണ്ടായിരുന്നു. ബുമ്രയുടെ അഭാവത്തില്‍ വിരാട് കോലിയാണ് ഇന്ത്യയെ നയിച്ചിരുന്നത്. പരമ്പരയിലുടനീളം തകര്‍പ്പന്‍ ഫോമിലാണ് ബുമ്ര. ഇതുവരെ 32 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഓസ്‌ട്രേലിയക്കെതിരെ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ താരവും ബുമ്ര തന്നെ. 31 വിക്കറ്റ് നേടിയിട്ടുള്ള ബിഷന്‍ സിംഗ് ബേദിയുടെ റെക്കോഡാണ് ബുമ്ര മറികടന്നത്.
രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ ശേഷമാണ് താരം ഗ്രൗണ്ട് വിട്ടിരുന്നത്. ബുമ്രയക്ക് പുറമെ പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും വീഴ്ത്തി. നിതീഷ് കുമാര്‍ റെഡ്ഡിക്ക് രണ്ട് വിക്കറ്റുണ്ട്. ഇന്ത്യന്‍ പേസര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് 181ന് അവസാനിച്ചിരുന്നു. ഇന്ത്യക്ക് നാല് റണ്‍സ് ലീഡ്.

injury Bumrah border gavaskar trophy