പെർത്ത് : പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ജയത്തിനുശേഷം ബൗളിംഗ് റാങ്കിംഗിൽ കഗീസോ റബാഡയെയും ജോഷ് ഹേസൽവുഡിനെയും പിന്തള്ളി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.ഓസ്‌ട്രേലിയയെ 295 റൺസിന് പരാജയപ്പെടുത്തിയ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ 1-0 ലീഡ് നേടി മുന്നിലെത്തിയിരിക്കുകയാണ്.പെർത്ത് ടെസ്റ്റിന് മുമ്പ് ബുംറ മൂന്നാം സ്ഥാനത്തായിരുന്നു. ഓസ്‌ട്രേലിയൻ താരം ഹേസിൽവുഡിനെയും (860 പോയിൻ്റ്),ദക്ഷിണാഫ്രിക്കൻ താരമായ റബാഡയെയും (872 പോയിൻ്റ്) മറികടന്നാണ് കരിയറിലെ ഉയർന്ന സ്കോറായ 883 എന്ന റാങ്കിംഗ് പോയിന്റ് ബുംറ സ്വന്തമാക്കിയിരിക്കുന്നത്.
161 റൺസ് നേടിയ യശസ്വി ജയ്‌സ്വാൾ 825 പോയിൻ്റുമായി ഇംഗ്ലണ്ടിൻ്റെ ജോ റൂട്ടിനെ (903 പോയിൻ്റ്) പിന്നിലാക്കി ബാറ്റിങ് നിരയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.തൻ്റെ 30-ാം ടെസ്റ്റ് സെഞ്ചുറിക്ക് ശേഷം,സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോഹ്‌ലി ഒമ്പതാം സ്ഥാനം മെച്ചപ്പെടുത്തി 13-ാം സ്ഥാനത്തേക്ക് ഉയർന്നു.പെർത്ത് വിജയത്തിൽ യശസ്വി ജയ്‌സ്വാളും ജസ്പ്രീത് ബുംറയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 736 പോയിൻ്റുമായി ഇന്ത്യയുടെ വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ ഋഷഭ് പന്ത് ആറാം സ്ഥാനത്താണ്.
ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു
പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ജയത്തിനുശേഷം ബൗളിംഗ് റാങ്കിംഗിൽ കഗീസോ റബാഡയെയും ജോഷ് ഹേസൽവുഡിനെയും പിന്തള്ളി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു
New Update