ഷേക്ക് ഹാന്‍ഡിന് കാത്തിരുന്ന് ബുംമ്ര

മത്സരശേഷം അമ്പയറിന് ഷേക്ക് ഹാന്‍ഡ് നല്‍കാനായി കാത്തിരിക്കുന്ന വീഡിയോ ആണ് വൈറല്‍.  മത്സരാര്‍ഥികള്‍ എല്ലാവരും അമ്പയറിന് കൈകൊടുക്കുന്നതിനൊപ്പം ബുമ്രയും കൈകൊടുക്കുന്നതിനായി കൈ നീട്ടി നില്‍ക്കന്നുണ്ടെങ്കിലും അമ്പയര്‍ അത് കാണുന്നുണ്ടായിരുന്നില്ല.

author-image
Athira Kalarikkal
New Update
Bumrah
Listen to this article
0.75x 1x 1.5x
00:00 / 00:00

 

ഇന്ത്യ ലോകകപ്പിന്റെ സെമിഫൈനല്‍ എന്ന കടമ്പ കടന്നതിന് ശേഷം ഒരു രസകരമായ കാര്യമുണ്ടായി. ആ വീഡിയോ ആണിപ്പോള്‍ സമൂഹ്യമാധ്യമങ്ങളില്‍. മത്സരശേഷം അമ്പയറിന് ഷേക്ക് ഹാന്‍ഡ് നല്‍കാനായി കാത്തിരിക്കുന്ന വീഡിയോ ആണ് വൈറല്‍.  മത്സരാര്‍ഥികള്‍ എല്ലാവരും അമ്പയറിന് കൈകൊടുക്കുന്നതിനൊപ്പം ബുമ്രയും കൈകൊടുക്കുന്നതിനായി കൈ നീട്ടി നില്‍ക്കന്നുണ്ടെങ്കിലും അമ്പയര്‍ അത് കാണുന്നുണ്ടായിരുന്നില്ല. കുറച്ച് കാത്തിരുന്ന ശേഷമാണ് ബുമ്രയെ ശ്രദ്ധിക്കുന്നതും കൈകൊടുക്കുന്നതും. നമ്മളില്‍ പലര്‍ക്കും ഇങ്ങനെ ഒരു അനുഭവമുണ്ടായിരിക്കും. 

നാളെ നടക്കുന്ന ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യയുടെ രണ്ടാം സെമി പോരാട്ടമാണിത്. ഒരു തവണ ലോകകപ്പ് കിരീടവും ഇന്ത്യ ചൂടിയിട്ടുണ്ട്. 

 

ICC T20 World Cup jaspreet bumrah