റേസിസ്റ്റുകള്‍ക്ക് കളത്തില്‍ മറുപടി നല്‍കി ജെസ് കാര്‍ട്ടര്‍

അധിക്ഷേപങ്ങള്‍ കാരണം ജെസ് താന്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപേക്ഷിക്കുക ആണെന്ന് പറഞ്ഞിരുന്നു. താരത്തിന് പിന്തുണയും ആയി ഇയാന്‍ റൈറ്റ് അടക്കമുള്ള ഇംഗ്ലണ്ട് ഇതിഹാസ താരങ്ങള്‍ എത്തിയിരുന്നു.

author-image
Jayakrishnan R
New Update
JESS CARTER

സ്വിറ്റ്‌സര്‍ലന്‍ഡ് : വനിത യൂറോ കപ്പ് ടൂര്‍ണമെന്റിന് ഇടയില്‍ താന്‍ നേരിട്ട കടുത്ത വംശീയ അധിക്ഷേപങ്ങള്‍ക്ക് കളത്തില്‍ മറുപടി പറഞ്ഞു 27 കാരിയായ ഇംഗ്ലണ്ട് പ്രതിരോധ താരം ജെസ് കാര്‍ട്ടര്‍. ടൂര്‍ണമെന്റിലെ ആദ്യ മത്സരങ്ങള്‍ക്ക് ഇടയില്‍ ആണ് പ്രകടനം മോശമാണ് എന്നു പറഞ്ഞു താരം കടുത്ത വംശീയ അധിക്ഷേപങ്ങള്‍ നേരിട്ടത്. താരത്തെ ടീമില്‍ നിന്നു പുറത്താക്കണം എന്നും മുറവിളികള്‍ ഉയര്‍ന്നു. എന്നാല്‍ ടൂര്‍ണമെന്റില്‍ എല്ലാ കളിയിലും താരത്തെ ഇറക്കിയ പരിശീലക സറീന വിങ്മാന്‍ വിവാദങ്ങള്‍ക്ക് നല്ല മറുപടി ആണ് നല്‍കിയത്.

അധിക്ഷേപങ്ങള്‍ കാരണം ജെസ് താന്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപേക്ഷിക്കുക ആണെന്ന് പറഞ്ഞിരുന്നു. താരത്തിന് പിന്തുണയും ആയി ഇയാന്‍ റൈറ്റ് അടക്കമുള്ള ഇംഗ്ലണ്ട് ഇതിഹാസ താരങ്ങള്‍ എത്തിയിരുന്നു. റേസിസ്റ്റുകള്‍ക്ക് കടുത്ത മറുപടിയാണ് യൂറോ കപ്പ് ഫൈനലില്‍ ഗോതം സിറ്റി പ്രതിരോധ താരം നല്‍കിയത്. 120 മിനിറ്റില്‍ അധിക നേരവും ഇംഗ്ലണ്ട് ഗോള്‍ പോസ്റ്റിലേക്ക് ഇരച്ചു വന്ന സ്പാനിഷ് മുന്നേറ്റത്തെ ലിയ വില്യംസനും ജെസ് കാര്‍ട്ടറും ഗോള്‍ കീപ്പര്‍ ഹന്ന ഹാംപ്ടനും ഹൃദയം കൊണ്ട് കളിച്ചാണ് തടഞ്ഞത്. പലപ്പോഴും നേര്‍ത്ത വ്യത്യാസത്തില്‍ ആണ് സ്പെയിനിന്റെ വിജയഗോള്‍ അവര്‍ തടഞ്ഞത്. 120 മിനിറ്റ് പാറ പോലെ ഇംഗ്ലണ്ട് പ്രതിരോധത്തില്‍ ഉറച്ച നിന്ന മുന്‍ ചെല്‍സി, ബിര്‍മിങ്ഹാം സിറ്റി പ്രതിരോധതാരം റേസിസ്റ്റുകളുടെ ഭീഷണികള്‍ക്ക് അതിശക്തമായ മറുപടി തന്നെയാണ് നല്‍കുന്നത്.

sports football