ജെസീക്ക പെഗുല ഫൈനലിലേക്ക് മുന്നേറി

തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം സെമിഫൈനലില്‍ കളിക്കുന്ന പെഗുല മികച്ച തിരിച്ചുവരവാണ് നടത്തിയത്. തന്റെ ചെക്ക് എതിരാളിക്കെതിരെ 1-6, 6-4, 6-2 എന്ന സ്‌കോറിന് ആയിരുന്നു വിജയം. 

author-image
Athira Kalarikkal
New Update
jessica

Jessica Pegula

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂയോര്‍ക്ക് : ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ കരോലിന മുച്ചോവയെ തോല്‍പ്പിച്ച് യുഎസ് ഓപ്പണ്‍ 2024 ഫൈനലില്‍ തന്റെ സ്ഥാനം ഉറപ്പാക്കാന്‍ അമേരിക്കന്‍ ടെന്നീസ് താരം ജെസീക്ക പെഗുലക്ക് ആയി. തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം സെമിഫൈനലില്‍ കളിക്കുന്ന പെഗുല മികച്ച തിരിച്ചുവരവാണ് നടത്തിയത്. തന്റെ ചെക്ക് എതിരാളിക്കെതിരെ 1-6, 6-4, 6-2 എന്ന സ്‌കോറിന് ആയിരുന്നു വിജയം. 

ആദ്യ സെറ്റില്‍ ആധിപത്യം പുലര്‍ത്തിയ മുച്ചോവ 6-1ന് അനായാസം ജയിച്ചു. എന്നിരുന്നാലും, തിങ്ങിനിറഞ്ഞ ഹോം കാണികളുടെ പിന്തുണയോടെ, സ്റ്റാന്‍ഡില്‍ നിന്ന് ആഹ്ലാദിക്കുന്ന അവളുടെ കുടുംബത്തെ സാക്ഷി നിര്‍ത്തി രണ്ടാം സെറ്റില്‍ പെഗുല ഗിയര്‍ മാറ്റി, രണ്ടാം സെറ്റില്‍ 6-4 ന് ജയിക്കാന്‍ അവള്‍ക്ക് ആയി. പിന്നാലെ 6-2 ന് കീഴടക്കി ഫൈനലില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. പെഗുല ഇനി ഫൈനലില്‍ അരിന സബലെങ്കയെ നേരിടും. നവോരയെ തോല്‍പ്പിച്ചാണ് സബലെങ്ക ഫൈനലില്‍ എത്തിയത്.

us open