ജോവോ നെവസ് പിഎസ്ജിയില്‍

പി എസ് ജി അവരുടെ മധ്യനിരയിലേക്ക് ബെന്‍ഫിക്കയുടെ 19കാരനായ താരം ജോവോ നെവസിനെ എത്തിച്ചു. നെവസിനായുള്ള പി എസ് ജി ശ്രമങ്ങള്‍ വിജയിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു.

author-image
Prana
New Update
neves
Listen to this article
0.75x1x1.5x
00:00/ 00:00

പി എസ് ജി അവരുടെ മധ്യനിരയിലേക്ക് ബെന്‍ഫിക്കയുടെ 19കാരനായ താരം ജോവോ നെവസിനെ എത്തിച്ചു. നെവസിനായുള്ള പി എസ് ജി ശ്രമങ്ങള്‍ വിജയിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു. താരവുമായി പി എസ് ജി നേരത്തെ തന്നെ കരാര്‍ ധാരണയില്‍ എത്തിയിരുന്നു. ഈ ആഴ്ചയോടെ ട്രാന്‍സ്ഫര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പി എസ് ജി ശ്രമിക്കുന്നത്.
ബെന്‍ഫിക്കയുടെ 120 മില്യണ്‍ യൂറോയുടെ റിലീസ് നല്‍കാന്‍ പി എസ് ജി ഒരുക്കമായിരുന്നില്ല. ഇപ്പോള്‍ 70 മില്യണ്‍ നല്‍കി ആണ് പി എസ് ജി താരത്തെ സ്വന്തമാക്കുന്നത്. ഒപ്പം അവരുടെ താരമായ റെനാറ്റോ സാഞ്ചസിനെ ഒരു സീസണിലേക്ക് ലോണില്‍ നല്‍കാനും പി എസ് ജി തയ്യാറായി.
പോര്‍ച്ചുഗല്‍ ഫുട്‌ബോളിലെ അടുത്ത വലിയ പ്രതിഭ എന്നാണ് നെവസിനെ വിശേഷിപ്പിക്കുന്നുത്. യൂറോ കപ്പില്‍ അടക്കം നെവസ് പി എസ് ജി ടീമില്‍ ഉണ്ടായിരുന്നു.

psg football player new