മിന്നിച്ച് ജോ റൂട്ട്; ജയത്തിലേക്കടുത്ത് ഇംഗ്ലണ്ട്

റൂട്ട് കരിയറിലെ 34-ാം ടെസ്റ്റ് സെഞ്ചുറിയാണ് കുറിച്ചത്. ഈ നേട്ടത്തോടെ സുനില്‍ ഗവാസ്‌കര്‍, ബ്രയാന്‍ ലാറ, മഹേല ജയവര്‍ധന, യൂനിസ് ഖാന്‍ എന്നിവരുടെ പേരിനൊപ്പമെത്തിയിരിക്കുകയാണ് ജോ റൂട്ട്. 

author-image
Athira Kalarikkal
New Update
joe root

Joe Root has 34 Test hundreds to his name

Listen to this article
0.75x1x1.5x
00:00/ 00:00

ലോര്‍ഡ്‌സ് : ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കക്കെതിരെ രണ്ടാം ഇന്നിംഗ്‌സിലും സെഞ്ചുറിയോടൊപ്പം റെക്കോര്‍ഡിട്ട് ഇംഗ്ലണ്ട് താരം ജോ റൂട്ട്. മൂന്നാം ദിനം ഇംഗ്ലണ്ട് 251 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 103 റണ്‍സടിച്ച റൂട്ട് കരിയറിലെ 34-ാം ടെസ്റ്റ് സെഞ്ചുറിയാണ് കുറിച്ചത്. ഈ നേട്ടത്തോടെ സുനില്‍ ഗവാസ്‌കര്‍, ബ്രയാന്‍ ലാറ, മഹേല ജയവര്‍ധന, യൂനിസ് ഖാന്‍ എന്നിവരുടെ പേരിനൊപ്പമെത്തിയിരിക്കുകയാണ് ജോ റൂട്ട്. ടെസ്റ്റ് സെഞ്ചുറികളില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(51), ജാക്വിസ് കാലിസ്(45), റിക്കി പോണ്ടിംഗ്(41), കുമാര്‍ സംഗാക്കര(38), രാഹുല്‍ ദ്രാവിഡ്(36) എന്നിവര്‍ മാത്രമാണ് ഇനി ജോ റൂട്ടിന് മുന്നിലുള്ളത്. ലോര്‍ഡ്‌സ് ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയ നാലാമത്തെ മാത്രം ബാറ്റാണ് ജോ റൂട്ട്.വെസ്റ്റ് ഇന്‍ഡീസിന്റെ ജോര്‍ജ് ഹെഡ്ലി, ഇംഗ്ലണ്ടിന്റെ ഗ്രഹാം ഗൂച്ച്, മൈക്കല്‍ വോണ്‍ എന്നിവര്‍ മാത്രമാണ് റൂട്ടിന് മുമ്പ് ലോര്‍ഡ്‌സില്‍ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയ ബാറ്റര്‍മാര്‍. 

ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും റൂട്ട് സെഞ്ചുറി നേടുന്ന ആദ്യ ടെസ്റ്റാണിത്. രണ്ടാം ഇന്നിംഗ്‌സില്‍ 111 പന്തില്‍ സെഞ്ചുറി നേടിയ റൂട്ട് കരിയറിലെ ഏറ്റവും അതിവേഗ ടെസ്റ്റ് സെഞ്ചുറിയും നേടി.111 പന്തിലാണ് റൂട്ട് സെഞ്ചുറിയിലെത്തിയത്. ന്യൂസിലന്‍ഡിനെതിരെ 116 പന്തില്‍ സെഞ്ചുറി നേടിയതായിരുന്നു ഇതിന് മുമ്പത്തെ റൂട്ടിന്റെ അതിവേഗ സെഞ്ചുറി.ലോര്‍ഡ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റററെന്ന റെക്കോര്‍ഡും റൂട്ട് സ്വന്തമാക്കി. ജോ റൂട്ടിന് എല്ലാവരെക്കാളും മുകളില്‍ എത്താനാകും എന്ന ചോദ്യത്തിന്  താരം പറഞ്ഞത് ടീമിന് വേണ്ടി മത്സരിക്കുവാനും ടീമിന്റെ നേട്ടത്തിന് വേണ്ടി റണ്‍സ് നേടുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും താരം പറഞ്ഞു. 

england joe root