ഒടുവിൽ ജോക്കോ രക്ഷപ്പെട്ടു, തോൽപിച്ചത് അർജന്റീന താരം സെറുൻഡൊലോയെ

ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ ഒന്നാം സീഡ് നൊവാക് ജോക്കോവിച്ചിനെ വിറപ്പിച്ച് ലോക റാങ്കിങ്ങിൽ 27–ാം സ്ഥാനത്തുള്ള അർജന്റീനയുടെ ഇരുപത്തിയഞ്ചുകാരൻ താരം ഫ്രാൻസിസ്കോ സെറുൻഡൊലോ.

author-image
Athul Sanil
New Update
joko
Listen to this article
0.75x 1x 1.5x
00:00 / 00:00

ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ ഒന്നാം സീഡ് നൊവാക് ജോക്കോവിച്ചിനെ വിറപ്പിച്ച് ലോക റാങ്കിങ്ങിൽ 27–ാം സ്ഥാനത്തുള്ള അർജന്റീനയുടെ ഇരുപത്തിയഞ്ചുകാരൻ താരം ഫ്രാൻസിസ്കോ സെറുൻഡൊലോ. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ 6–1,5–7,3–6,7–5,6–3 എന്ന സ്കോറിനാണ് സെർബിയൻ താരം ജോക്കോവിച്ചിന്റെ ജയം. നാടകീയമായി പുരോഗമിച്ച കളിയിൽ രണ്ടും മൂന്നും സെറ്റുകൾ നേടിയ സെറുൻഡൊലോ നാലാം സെറ്റിലും മുന്നേറിയെങ്കിലും നേരിയ പരുക്ക് അതിജീവിച്ച് അവസാനം തിരിച്ചടിച്ച ജോക്കോ മത്സരം അഞ്ചാം സെറ്റിലേക്കു നീട്ടി.പിന്നീട് സെറുൻഡൊലോയെ നിസ്സഹായനാക്കി അഞ്ചാം സെറ്റും ക്വാർട്ടർ ഫൈനൽ സ്ഥാനവും സ്വന്തമാക്കി.

 

അതേ സമയം ജോക്കോ വിജയിച്ചു രക്ഷപ്പെട്ട ദിനത്തിൽ പുരുഷ സിംഗിൾസിൽ വീണു പോയത് 5–ാം സീഡ് ഡാനിൽ മെദ്‌വദെവ് ആണ് . 11–ാം സീഡ് ഓസ്ട്രേലിയയുടെ അലക്സ് ഡി മിനോറാണ് റഷ്യൻ താരം മെദ്‌വദെവിനെ 5 സെറ്റ് നീണ്ട പോരാട്ടത്തിൽ വീഴ്ത്തിയത്. സ്കോർ: 4–6,6–2,6–1,6–3.

tennis novak djokovic