അല്‍കാരിന് പിന്നാലെ ജോക്കോവിച്ചും ഔട്ട്

ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടമായതിന് പിന്നാലെ മൂന്നാം സെറ്റില്‍ ശക്തമായി തിരിച്ചുവന്ന ജോക്കോവ് നാലാം ടെസ്റ്റില്‍ പതറി. 25-ാം ഗ്രാന്‍സ്ലാം കിരീടം എന്ന ജോക്കോവിച്ചിന്റെ മോഹമാണ് ഇന്ന് ഇല്ലാതായത്. 

author-image
Athira Kalarikkal
New Update
JOKO

Novak Djokovic lost to Alexei Popyrin in the third round of US Open 2024

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂയോര്‍ക്ക് : യുഎസ് ഓപ്പണില്‍ കാര്‍ലോസ് അല്‍കാരസ് രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായതിന് പിന്നാലെ ലോക രണ്ടാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചും യുഎസ് ഓപ്പണില്‍ നിന്ന് പുറത്തായി. മൂന്നാം റൗണ്ട് പോരാട്ടത്തിലാണ് താരം പുറത്തായത്. ഓസ്‌ട്രേലിയന്‍ താരം അലക്‌സി പോപിറിനാണ് ജോക്കോവിച്ചിനെ തോല്‍പ്പിച്ചത്. 
സ്‌കോര്‍ 6-4, 6-4, 2-6, 6-4.

ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടമായതിന് പിന്നാലെ മൂന്നാം സെറ്റില്‍ ശക്തമായി തിരിച്ചുവന്ന ജോക്കോവ് നാലാം ടെസ്റ്റില്‍ പതറി. 25-ാം ഗ്രാന്‍സ്ലാം കിരീടം എന്ന ജോക്കോവിച്ചിന്റെ മോഹമാണ് ഇന്ന് ഇല്ലാതായത്. 

us open novak djokovic