സഞ്ജുവിന് നീതി ഉറപ്പാക്കണം; പിന്തുണയുമായി ശശി തരൂര്‍

മലയാളി ക്രിക്കറ്റ് താരം  സഞ്ജു സാംസണിന് പിന്തുണയുമായി ശശി തരൂര്‍.സഞ്ജുവിന് നീതി നല്‍കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് തയ്യാറാകണമെന്നും തരൂര്‍ വ്യക്തമാക്കി.

author-image
Athira Kalarikkal
New Update
Sanju Samson & Sasi Tharoor

Sanju Samson & Sasi Tharoor

Listen to this article
0.75x 1x 1.5x
00:00 / 00:00

 

തിരുവനന്തപുരം : മലയാളി ക്രിക്കറ്റ് താരം  സഞ്ജു സാംസണിന് പിന്തുണയുമായി കോണ്‍ഗ്രസ് എംപിശശി തരൂര്‍. രോഹിത് ശര്‍മ്മയ്ക്ക് ശേഷം ഇന്ത്യന്‍ ട്വന്റി 20 ടീം നായകന്‍ സഞ്ജു ആകണമെന്ന ഹര്‍ഭജന്‍ സിംഗിന്റെ വാക്കുകളെ പിന്തുണച്ചാണ് തരൂര്‍ രംഗത്തുവന്നത്. ഐപിഎല്ലില്‍ മികച്ച ഫോര്‍മാറ്റില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് സഞ്ജു സാംസണ്‍. എന്നാല്‍ ക്രിക്കറ്റില്‍ സജ്ഞുവിന്റെ സ്ഥാനം ഇപ്പോഴും വ്യക്തമല്ല. 

തന്റെ സഹപ്രവര്‍ത്തകന്‍ ഹര്‍ഭജന്‍ സിംഗ് പറയുന്നത് കേള്‍ക്കൂ. യശസ്വി ജയ്‌സ്വാളും സഞ്ജു സാംസണും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു. സഞ്ജുവിന് കാലങ്ങളായിട്ട് അര്‍ഹിച്ച പരിഗണന ലഭിക്കുന്നില്ല. രാജസ്ഥാനെ മികച്ച രീതിയില്‍ നയിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് സഞ്ജു. എന്നാല്‍ ലോകകപ്പ് ടീമിലടക്കം സഞ്ജുവിന്റെ പേര് ചര്‍ച്ച പോലും ചെയ്യുന്നില്ല. സഞ്ജുവിന് നീതി നല്‍കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് തയ്യാറാകണമെന്നും തരൂര്‍ വ്യക്തമാക്കി.

Sanju Samson ipl 2024 season 17 sasi tharoor