ഫ്രാന്‍സിസ്‌കോ കണ്‍സെയ്‌സാവോയെ സ്വന്തമാക്കി യുവന്റസ്

കളിക്കാരന്റെ റിലീസ് ക്ലോസ് 30 ദശലക്ഷം യൂറോയില്‍ നിന്ന് 45 ദശലക്ഷം യൂറോയായി ഉയര്‍ത്തുന്നതിന് തൊട്ടുമുമ്പാണ് ഈ കരാര്‍ ഒപ്പിട്ടത്.

author-image
Jayakrishnan R
New Update
FRANCISCO

FRANCISCO



ഇറ്റലി: പോര്‍ച്ചുഗീസ് വിങ്ങര്‍ ഫ്രാന്‍സിസ്‌കോ കണ്‍സെയ്‌സാവോയെ എഫ്സി പോര്‍ട്ടോയില്‍ നിന്ന് 30 ദശലക്ഷം യൂറോയ്ക്ക് യുവന്റസ് സ്വന്തമാക്കി. നാല് തവണകളായി പണം നല്‍കുന്ന രീതിയിലാണ് ഈ കരാര്‍ രൂപീകരിച്ചിരിക്കുന്നത്. കളിക്കാരന്റെ റിലീസ് ക്ലോസ് 30 ദശലക്ഷം യൂറോയില്‍ നിന്ന് 45 ദശലക്ഷം യൂറോയായി ഉയര്‍ത്തുന്നതിന് തൊട്ടുമുമ്പാണ് ഈ കരാര്‍ ഒപ്പിട്ടത്.

യഥാര്‍ത്ഥ ക്ലോസ് ഒരുമിച്ചുള്ള പേയ്മെന്റ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും, അത് ഔദ്യോഗികമായി ഒഴിവാക്കാന്‍ യുവന്റസ് പോര്‍ട്ടോയുമായി ഒരു പ്രത്യേക കരാര്‍ ചര്‍ച്ച ചെയ്തു. 
2024-25 സീസണില്‍ യുവന്റസില്‍ ലോണില്‍ കളിച്ച കണ്‍സെയ്‌സാവോ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

sports football