യുവന്റ്‌സ് റൊണാള്‍ഡോയ്ക്ക് 10 മില്യണ്‍ നല്‍കാന്‍ ഉത്തരവ്

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബ് യുവന്റസിനെതിരായ കേസില്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം  ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിജയം. റൊണാള്‍ഡോയ്ക്ക് 10.4 മില്യണ്‍ ഡോളര്‍ തുക നല്‍കുവാന്‍ ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് ആര്‍ബിട്രേഷന്‍ കോടതി ഉത്തരവിട്ടു.

author-image
Athira Kalarikkal
New Update
Ronaldo

Photo: AFP

Listen to this article
0.75x 1x 1.5x
00:00 / 00:00

 



ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബ് യുവന്റസിനെതിരായ കേസില്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം  ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിജയം. റൊണാള്‍ഡോയ്ക്ക് 10.4 മില്യണ്‍ ഡോളര്‍ തുക നല്‍കുവാന്‍ ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് ആര്‍ബിട്രേഷന്‍ കോടതി ഉത്തരവിട്ടു. 2020-21 സീസണിലെ കൊവിഡ് സമയത്ത് മാറ്റിവെച്ച ശമ്പള തുകയെ തുടര്‍ന്നായിരുന്നു തര്‍ക്കം. 

കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് വരുമാനം നഷ്ടമായ നിരവധി ഫുട്‌ബോള്‍ ക്ലബുകള്‍ വന്‍സാമ്പത്തിക നഷ്ടം നേരിട്ടിരുന്നു. ഒട്ടേറെ താരങ്ങള്‍ ഇക്കാലത്തെ ശമ്പളം, ബോണസ് തുടങ്ങിയവ ഉപേക്ഷിച്ചിരുന്നു. റൊണാള്‍ഡോയുടെ പണമിടപാട് മാറ്റി വെയ്ക്കുകയായിരുന്നു.

ഈ തീരുമാനം വൈകിതോടെയാണ് റൊണാള്‍ഡോ കോടതിയെ സമീപിച്ചത്. 2018 മുതല്‍ 2021 വരെയാണ് റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബില്‍ കളിച്ചത്. ഇക്കാലയളവില്‍ രണ്ട് തവണ സിരി എ ചാമ്പ്യന്മാരാകാനും യുവന്റസിന് കഴിഞ്ഞിരുന്നു. 

 

christiano ronaldo Italian Football Club