ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് കെയ്ന്‍ വില്യംസണ്‍

ട്വന്റി 20 ലോകകപ്പ് 2024ല്‍ ടീം സൂപ്പര്‍ 8 കാണാതെ പുറത്തായതിന് പിന്നാലെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം

author-image
anumol ps
Updated On
New Update
kane williamson

kane williamson

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ് ക്രിക്കറ്റിനെ ഞെട്ടിച്ച് കെയ്ന്‍ വില്യംസണിന്റെ പിന്മാറ്റം. കെയ്ന്‍ വില്യംസണ്‍ നായകസ്ഥാനം ഒഴിഞ്ഞു. ട്വന്റി 20 ലോകകപ്പ് 2024ല്‍ ടീം സൂപ്പര്‍ 8 കാണാതെ പുറത്തായതിന് പിന്നാലെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. ന്യൂസിലന്‍ഡിന്റെ ഏകദിന, ട്വന്റി 20 നായകസ്ഥാനമാണ് വില്യംസണ്‍ ഒഴിഞ്ഞത്. 2024-25 സീസണിലേക്കുള്ള പുതിയ കരാര്‍ ഒപ്പിടാന്‍ വില്യംസണ്‍ വിസമ്മതിച്ചു. എന്നാല്‍ ഏത് സമയത്തും കിവീസ് കുപ്പായത്തില്‍ കളിക്കാന്‍ ഒരുക്കമായിരിക്കുമെന്നും താരം വ്യക്തമാക്കി. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് വില്യംസണ്‍ എടുത്ത തീരുമാനം അവരുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 

മുപ്പത്തിമൂന്നുകാരനായ കെയ്ന്‍ വില്യംസണ്‍ ന്യൂസിലന്‍ഡിന്റെ എക്കാലത്തെയും മികച്ച ബാറ്ററാണ്. 'ടീമിനെ മുന്നോട്ടുനയിക്കുന്നതില്‍ സഹായിക്കുന്നത് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. അത് തുടരും. എന്നാല്‍ ന്യൂസിലന്‍ഡിലെ വേനല്‍ക്കാലത്ത് വിദേശ ലീഗുകളില്‍ കളിക്കാനുള്ള അവസരം നോക്കിക്കാണുന്നു. കിവികള്‍ക്കായി കളിക്കുന്നത് അമൂല്യമായി കാണുന്നു. ക്രിക്കറ്റിന് പുറത്തുള്ള എന്റെ ജീവിതം മാറിയിട്ടുണ്ട്. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നു' എന്നും വില്യംസണ്‍ വ്യക്തമാക്കി. കരാറിലുള്ള താരങ്ങളെയാണ് ടീമിലേക്ക് പ്രധാനമായി പരിഗണിക്കുകയെങ്കിലും ന്യൂസിലന്‍ഡിന്റെ എക്കാലത്തെയും മികച്ച ബാറ്ററായ കെയ്ന്‍ വില്യംസണിന് ഇളവ് നല്‍കുമെന്ന് ബോര്‍ഡ് സിഇഒ സ്‌കോട്ട് വീനിങ്ക് വ്യക്തമാക്കി. ഇതോടെ വില്യംസണ്‍ ആഗ്രഹിക്കുന്ന സമയത്ത് താരത്തിന് ടീമിലേക്ക് മടങ്ങിവരാം. 

കെയ്ന്‍ വില്യംസണിന്റെ ക്യാപ്റ്റന്‍സിയില്‍ ന്യൂസിലന്‍ഡ് ട്വന്റി 20 ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പുതിയ ക്യാപ്റ്റനെ ന്യൂസിലന്‍ഡ് ബോര്‍ഡ് ഉടന്‍ തെരഞ്ഞെടുക്കും. ടെസ്റ്റ് നായകസ്ഥാനം കെയ്ന്‍ 2022ല്‍ ഒഴിഞ്ഞിരുന്നു. 100 ടെസ്റ്റ് മത്സരങ്ങളില്‍ 54.99 ശരാശരിയില്‍ 32 സെഞ്ചുറികളും ആറ് ഇരട്ട സെഞ്ചുറികളോടെയും 8743 റണ്‍സും 165 ഏകദിനങ്ങളില്‍ 13 ശതകങ്ങളോടെ 6811 റണ്‍സും 93 രാജ്യാന്തര ട്വന്റി 20കളില്‍ 18 അര്‍ധസെഞ്ചുറികളോടെ 2575 റണ്‍സും നേടിയിട്ടുണ്ട്. 

 

kane williamson