കണ്ണൂര്‍ വീണു; സൂപ്പര്‍ ലീഗില്‍ കൊച്ചി-കാലിക്കറ്റ് ഫൈനല്‍

കോഴിക്കോട് നടന്ന മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫോഴ്‌സ കൊച്ചി ഫൈനല്‍ ഉറപ്പിച്ചത്. ഫൈനലില്‍ ഫോഴ്‌സ കൊച്ചി കാലിക്കറ്റ് എഫ്‌സിയെ നേരിടും.

author-image
Prana
New Update
forca kochi

സൂപ്പര്‍ ലീഗ് കേരളയില്‍ ഫോഴ്‌സ കൊച്ചി ഫൈനലില്‍. ഇന്ന് കോഴിക്കോട് നടന്ന മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫോഴ്‌സ കൊച്ചി ഫൈനല്‍ ഉറപ്പിച്ചത്. ഫൈനലില്‍ ഫോഴ്‌സ കൊച്ചി കാലിക്കറ്റ് എഫ്‌സിയെ നേരിടും.
കണ്ണൂരിനെതിരേ ഫോര്‍സ കൊച്ചി കരുതലോടെയാണ് തുടങ്ങിയത്. ആദ്യ പകുതിയില്‍ ഒരു ഗോളോ നല്ല അവസരമോ ഇരു ടീമുകളും സൃഷ്ടിച്ചില്ല. രണ്ടാം പകുതിയില്‍ ആണ് ടീമുകള്‍ അറ്റാക്കിംഗ് നീക്കങ്ങള്‍ നടത്താന്‍ തുടങ്ങിയത്.
72-ം മിനുട്ടില്‍ ഡോറില്‍ട്ടണ്‍ ബൈസൈക്കിള്‍ കിക്കിലൂടെ ഫോഴ്‌സ കൊച്ചിക്ക് ലീഡ് നല്‍കി. ഏഴ് മിനുട്ടുകള്‍ക്ക് ശേഷം ഡോറില്‍ട്ടണ്‍ വീണ്ടും ഫോഴ്‌സ കൊച്ചിക്കായി ഗോള്‍ നേടി. ഇത്തവണ കണ്ണൂര്‍ വാരിയേഴ്‌സ് ഗോള്‍ കീപ്പറിന്റെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്. കണ്ണൂര്‍ ചില മാറ്റങ്ങള്‍ മത്സരത്തിന്റെ അവസാനം വരുത്തി നോക്കി എങ്കിലും കളിയിലേക്ക് തിരികെ വരാന്‍ അവര്‍ക്കായില്ല.

Super League Kerala calicut kochi final