വയനാടന്‍ കരുത്തുമായി കെസിഎല്ലില്‍ തിളങ്ങാന്‍ ഈ അഞ്ച്  താരങ്ങള്‍

രണ്ടാം സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റനാണ് സാലി വിശ്വനാഥ്. കഴിഞ്ഞ സീസണില്‍ രണ്ട് മല്‍സരങ്ങളില്‍ കൊച്ചിക്ക് വേണ്ടി കളിക്കാനിറങ്ങിയെങ്കിലും ബാറ്റ് ചെയ്യേണ്ടി വന്നിരുന്നില്ല.

author-image
Jayakrishnan R
New Update
kcl

kcl



തിരുവനന്തപുരം: കേരള ക്രിക്കറ്റിന്റെ കരുത്തായി വളരുകയാണ് വയനാട്. വയനാട് നിന്നുള്ള വനിതാ താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ വരെയെത്തിയപ്പോള്‍, അഖിന്‍ സത്താറും എം അജ്‌നാസും അടക്കമുള്ള പുരുഷ താരങ്ങള്‍ കേരള ടീമിന് വേണ്ടി മികച്ച പ്രകടനം തുടരുകയാണ്. കെസിഎല്ലിലേക്ക് ഇത്തവണ വയനാട്ടില്‍ നിന്നുള്ളത് സാലി വിശ്വനാഥ്, അഖിന്‍ സത്താര്‍, അജിനാസ് കെ, അജിനാസ് എം, സച്ചിന്‍ പി എസ് എന്നീ താരങ്ങളാണ്.

രണ്ടാം സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റനാണ് സാലി വിശ്വനാഥ്. കഴിഞ്ഞ സീസണില്‍ രണ്ട് മല്‍സരങ്ങളില്‍ കൊച്ചിക്ക് വേണ്ടി കളിക്കാനിറങ്ങിയെങ്കിലും ബാറ്റ് ചെയ്യേണ്ടി വന്നിരുന്നില്ല. ഈ സീസണില്‍ സാലിയെ ക്യാപ്റ്റന്‍ പദവി വിശ്വസിച്ച് ഏല്‍പിച്ചിരിക്കുകയാണ് കൊച്ചി ടീം മാനേജ്‌മെന്റ്. ഒപ്പം സഹോദരന്‍ സഞ്ജു സാംസണുമുണ്ട്.

കേരള ക്രിക്കറ്റിലെ ഏറ്റവും മികച്ച യുവ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ അഖിന്‍ സത്താറിനെ കൊച്ചി ബ്ലൂ ടൈ?ഗേഴ്‌സ് മൂന്ന് ലക്ഷത്തിനാണ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ ട്രിവാന്‍ഡ്രം റോയല്‍സിനൊപ്പമായിരുന്നു അഖിന്‍. എട്ട് മല്‍സരങ്ങളില്‍ നിന്ന് അഞ്ച് വിക്കറ്റുകള്‍ നേടുകയും ചെയ്തു. ചെറുപ്രായത്തില്‍ തന്നെ രഞ്ജി ടീം വരെയെത്തിയ അഖിന്‍ സമീപ കാലത്ത് മികച്ച ഫോമിലാണ്. കഴിഞ്ഞ പ്രസിഡന്‍സ് കപ്പില്‍ മികച്ച ബൗളറായി തെരഞ്ഞെടുക്കപ്പെട്ടത് അഖിനായിരുന്നു.

കഴിഞ്ഞ സീസണില്‍ തങ്ങള്‍ക്കായി മികച്ച പ്രകടനം കാഴ്ച വച്ച എം അജിനാസിനെ ലേലത്തിലൂടെ കാലിക്കറ്റ് ?ഗ്ലോബ് സ്റ്റാര്‍സ് തന്നെ തിരികെപ്പിടിക്കുകയായിരുന്നു. 6.40 ലക്ഷത്തിനാണ് അജിനാസിനെ കാലിക്കറ്റ് ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ സല്‍മാന്‍ നിസാറും രോഹന്‍ കുന്നുമ്മലും കഴിഞ്ഞാല്‍ ടീമിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് അജിനാസ് ആയിരുന്നു. 12 മല്‍സരങ്ങളില്‍ നിന്ന് 217 റണ്‍സായിരുന്നു അജിനാസ് നേടിയത്. ഇതില്‍ മൂന്ന് അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടും.

വയനാട്ടില്‍ നിന്ന് തന്നെയുള്ള കെ അജിനാസ് കഴിഞ്ഞ വര്‍ഷം കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനായിരുന്നു കളിച്ചതെങ്കില്‍ ഇത്തവണ തൃശൂര്‍ ടൈറ്റന്‍സിന് വേണ്ടിയാകും ഇറങ്ങുക. 75000 രൂപയ്ക്കാണ് അജിനാസിനെ തൃശൂര്‍ ടീമിലെത്തിച്ചത്. മറ്റൊരു താരമായ പി എസ് സച്ചിന്റെ ആദ്യ കെസിഎല്‍ സീസണാണ് ഇത്. 75000 രൂപയ്ക്ക് കൊല്ലം സെയിലേഴ്‌സ് ആണ് സച്ചിനെ ലേലത്തിലൂടെ സ്വന്തമാക്കിയത്.

cricket sports