കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന് വിജയത്തുടക്കം. തൃശൂര്‍ ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് ആലപ്പി തുടങ്ങിയത്. തൃശൂര്‍ ടൈറ്റന്‍സ് ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ആലപ്പി മറികടന്നു.
അര്‍ധ സെഞ്ച്വറിയുമായി മുന്നില്‍ നിന്നുനയിച്ച ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ ഇന്നിങ്‌സാണ് ആലപ്പിക്ക് വിജയം സമ്മാനിച്ചത്. നിര്‍ണായക പ്രകടനം കാഴ്ച വെച്ച അസ്ഹറുദ്ദീന്‍ സെഞ്ച്വറിക്ക് എട്ട് റണ്‍സ് അകലെയാണ് വീണത്. വെറും 47 പന്തുകളില്‍ നിന്ന് 92 റണ്‍സ് അടിച്ചുകൂട്ടിയ ക്യാപ്റ്റന്‍ 16ാം ഓവറിലാണ് പുറത്തായത്. ഒന്‍പത് സിക്‌സും മൂന്ന് ഫോറുമാണ് അസ്ഹറുദ്ദീന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ തൃശൂര്‍ ടൈറ്റന്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 161 റണ്‍സ് സ്വന്തമാക്കിയത്. അര്‍ധ സെഞ്ചുറി നേടിയ അക്ഷയ് മനോഹറിന്റെ ഇന്നിങ്‌സാണ് ടൈറ്റന്‍സിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. 44 പന്തുകളില്‍ നിന്ന് അഞ്ച് സിക്‌സും ഒരു ബൗണ്ടറിയുമടക്കം 57 റണ്‍സെടുത്ത അക്ഷയ്‌യാണ് ടൈറ്റന്‍സിന്റെ ടോപ് സ്‌കോറര്‍.
22 റണ്‍സെടുത്ത വിഷ്ണു വിനോദ്, 23 റണ്‍സെടുത്ത അഹമ്മദ് ഇമ്രാന്‍, 20 റണ്‍സ് അടിച്ചെടുത്ത ക്യാപ്റ്റന്‍ അര്‍ജുന്‍ വേണുഗോപാല്‍ എന്നിവരും ടൈറ്റന്‍സ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ആലപ്പി റിപ്പിള്‍സിനായി ആനന്ദ് ജോസഫ് മൂന്നും ഫാസില്‍ ഫാനൂസ് രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ മോശം തുടക്കമാണ് ആലപ്പി റിപ്പിള്‍സിന് ലഭിച്ചത്. മുന്‍നിര ബാറ്റര്‍മാരായ കൃഷ്ണപ്രസാദും (1), അക്ഷയ് ശിവും (3) നിരാശപ്പെടുത്തിയപ്പോഴായിരുന്നു അസ്ഹറുദ്ദീന്റെ രക്ഷാപ്രവര്‍ത്തനം. മൂന്നാം വിക്കറ്റില്‍ വിനൂപ് മനോഹരനെ കൂട്ടുപിടിച്ച് അസ്ഹര്‍ 84 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കി. 27 പന്തില്‍ 30 റണ്‍സെടുത്ത വിനൂപ് മനോഹരനും തിളങ്ങി. അക്ഷയ് ടികെ 17 പന്തില്‍ 18 റണ്‍സുമായി പുറത്താകാതെ നിന്നു.
കെ.സി.എല്‍.: അസ്ഹറുദ്ദീന്റെ മികവില്‍ ആലപ്പിക്കു വിജയത്തുടക്കം
അര്‍ധ സെഞ്ച്വറിയുമായി മുന്നില്‍ നിന്നുനയിച്ച ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ ഇന്നിങ്‌സാണ് ആലപ്പിക്ക് വിജയം സമ്മാനിച്ചത്. നിര്‍ണായക പ്രകടനം കാഴ്ച വെച്ച അസ്ഹറുദ്ദീന്‍ സെഞ്ച്വറിക്ക് എട്ട് റണ്‍സ് അകലെയാണ് വീണത്.
New Update
00:00
/ 00:00