കെസിഎ സ്‌പെഷ്യല്‍ കോഫീ ടേബിള്‍ ബുക്ക് പ്രകാശനം ചെയ്തു

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന പ്രകാശന ചടങ്ങില്‍ കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്, സെക്രട്ടറി വിനോദ് എസ്. കുമാര്‍, മുന്‍ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി. നായര്‍ എന്നിവര്‍ പങ്കെടുത്തു

author-image
Biju
New Update
kcl

കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) പ്രസിദ്ധീകരിച്ച 'കെസിഎല്‍ - ദി ഗെയിം ചേഞ്ചര്‍' എന്ന കോഫി ടേബിള്‍ ബുക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യുന്നു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) പ്രസിദ്ധീകരിച്ച 'കെസിഎല്‍ - ദി ഗെയിം ചേഞ്ചര്‍' എന്ന കോഫി ടേബിള്‍ ബുക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ 7 വരെ നടന്ന കേരള ക്രിക്കറ്റ് ലീഗ് രണ്ടാം പതിപ്പിന്റെ ഭാഗമായിട്ടാണ് കെസിഎ പുസ്തകം പുറത്തിറക്കിയത്. 

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന പ്രകാശന ചടങ്ങില്‍ കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്, സെക്രട്ടറി വിനോദ് എസ്. കുമാര്‍, മുന്‍ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി. നായര്‍ എന്നിവര്‍ പങ്കെടുത്തു.കേരളത്തിലെ ക്രിക്കറ്റിന്റെ വളര്‍ച്ചയുടെ നാള്‍വഴികളും, അതില്‍ കെസിഎയുടെ നിര്‍ണ്ണായക പങ്കും, കേരള ക്രിക്കറ്റ് ലീഗ് എങ്ങനെയാണ് കായികരംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നതെന്നും പുസ്തകത്തില്‍ വിശദമാക്കുന്നുണ്ട്.

KCA