/kalakaumudi/media/media_files/2025/08/06/kerala-blasters-2025-08-06-22-00-28.jpg)
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) ഭാവിക്ക് മേലുള്ള ആശങ്കകള്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെയും കടുത്ത പ്രതിസന്ധിയില്‍ ആക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ഇതിനകം തന്നെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നു . ഇനി കളിക്കാരുമായും ക്ലബ് വേതന കാര്യത്തില്‍ ചര്‍ച്ചകള്‍ ആരംഭിക്കേണ്ടി വരും.
ഡിസംബര്‍ 8-ന് അവസാനിക്കുന്ന മാസ്റ്റര്‍ റൈറ്റ്സ് എഗ്രിമെന്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് എഐഎഫ്എഫും അതിന്റെ മാര്‍ക്കറ്റിംഗ് പങ്കാളികളായ എഫ്എസ്ഡിഎല്ലും തമ്മിലുള്ള തര്‍ക്കമാണ് ലീഗിനെ അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. അതിന്റെ ഫലമായി, ഈ പ്രതിസന്ധി മറികടക്കാന്‍ പ്രമുഖ ഐഎസ്എല്‍ ക്ലബ്ബുകള്‍ ശമ്പളം മരവിപ്പിക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യുകയാണ്. ബെംഗളൂരു, ഒഡീഷ എന്നിവര്‍ ഇതിനകം 'Force Majeure' നടപ്പിലാക്കിയിട്ടുണ്ട്.