സഹ പരിശീലകന്‍ ഫ്രാങ്ക് ദോവനും ബ്ലാസ്‌റ്റേഴ്‌സ് വിട്ടു

ഇവാന്‍ വിലക്ക് നേരിട്ട സമയത്ത് കേരളത്തില്‍ നടന്ന സൂപ്പര്‍ കപ്പിലും ഡ്യൂറണ്ട് കപ്പിലും ഐ എസ് എല്ലിലെ മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിച്ചത് ഫ്രാങ്ക് ദോവന്‍ ആയിരുന്നു. മുന്‍ ബെല്‍ജിയന്‍ ദേശീയ ഫുട്‌ബോള്‍ താരമായ ഫ്രാങ്ക് ദോവന്‍ 2022 ഓഗസ്റ്റ് മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സംഘത്തില്‍ ഉണ്ട്.

author-image
Athira Kalarikkal
Updated On
New Update
Frank Dovan

Frank Dauwen

Listen to this article
0.75x 1x 1.5x
00:00 / 00:00

കേരള ബ്ലാസ്റ്റേഴ്‌സ് സഹ പരിശീലകന്‍ ഫ്രാങ്ക് ദേവാനും കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു. ഇവാന്‍ വുകമാനോവിച്ചിന് പിന്നാലെയാണ് ദോവാനും ക്ലബ് വിട്ടത്. 2025 വരെ ടീമില്‍ തുടരാന്‍ കാലാവധി ഉണ്ടായിട്ടും ഉവാന്‍ ക്ലബ് വിട്ടതുകൊണ്ടാണ് ദോവാനും ക്ലബ് ഉപേക്ഷിച്ചത്. 

ഇവാന്‍ വിലക്ക് നേരിട്ട സമയത്ത് കേരളത്തില്‍ നടന്ന സൂപ്പര്‍ കപ്പിലും ഡ്യൂറണ്ട് കപ്പിലും ഐ എസ് എല്ലിലെ മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിച്ചത് ഫ്രാങ്ക് ദോവന്‍ ആയിരുന്നു.

മുന്‍ ബെല്‍ജിയന്‍ ദേശീയ ഫുട്‌ബോള്‍ താരമായ ഫ്രാങ്ക് ദോവന്‍ 2022 ഓഗസ്റ്റ് മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സംഘത്തില്‍ ഉണ്ട്. ബെല്‍ജിയന്‍ ക്ലബായ ബീര്‍സ്‌കോട്ടില്‍ ആയിരുന്നു ഇതിനു മുമ്പ് നാലു വര്‍ഷമായി ഫ്രാങ്ക് പ്രവര്‍ത്തിച്ചിരുന്നത്. സൗദി അറേബ്യന്‍ ക്ലബായ അല്‍ അഹ്ലിയുടെ യൂത്ത് ടീമിന്റെ പരിശീലകന്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

 

 

Kerala Blasters Frank Dovan