/kalakaumudi/media/media_files/2025/01/15/q8Emf2HyoIsv2T4MHfSj.jpg)
മോണ്ടിനെഗ്രോയില്‍നിന്നുള്ള മിഡ്ഫീല്‍ഡര്‍ ഡുഷാന്‍ ലഗേറ്ററിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ സൈനിംഗ് ആണ് ഇത്. ഹംഗേറിയന്‍ ക്ലബ് ഡെബ്രെസെനി വിഎസ്‌സിയില്‍ നിന്നാണ് ഡുഷാനെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്. 29 കാരനായ ലഗേറ്റര്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായാണു കളിക്കാറുള്ളത്.
2020 മുതല്‍ മോണ്ടിനെഗ്രന്‍ ദേശീയ ടീമില്‍ അംഗമാണ് ലഗേറ്റര്‍. മോണ്ടിനെഗ്രന്‍ ക്ലബായ എഫ്‌കെ സുറ്റ്‌ജെസ്‌കയില്‍ കരിയര്‍ തുടങ്ങിയ ലഗേറ്റര്‍ ബെലാറസ്, കസാഖിസ്ഥാന്‍, ഹംഗറി എന്നിവിടങ്ങളിലെ ക്ലബുകള്‍ക്കായും കളിച്ചിട്ടുണ്ട്. ഐഎസ്എല്‍ സീസണിലെ ആദ്യമത്സരങ്ങളിലെ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് കടുത്ത സമ്മര്‍ദത്തിലാണ്. മാനേജ്‌മെന്റിനെതിരേ ടീമിന്റെ ആരാധകകൂട്ടായ്മയായ മഞ്ഞപ്പട പ്രതിഷേധം തുടരുകയാണ്. മികച്ച താരങ്ങളെ ടീമിലെത്തിക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.