അവസരങ്ങള്‍ മുതലാക്കിയില്ല; കേരള ബ്ലാസ്റ്റേഴ്‌സ് സമനിലയില്‍

മൂന്ന് നല്ല അവസരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചു. പെപ്രയുടെയും നോഹയുടെയും മികച്ച ഷോട്ടുകള്‍ അതിലേറെ മികച്ച സേവിലൂടെയാണ് ഗുര്‍പ്രീത് രക്ഷപ്പെടുത്തിയത്.

author-image
Athira Kalarikkal
New Update
MAINbbbbbbbb
Listen to this article
0.75x1x1.5x
00:00/ 00:00

കൊല്‍ക്കത്ത : കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ് സിയും തമ്മിലുള്ള ഡ്യൂറണ്ട് കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടം ആദ്യ പകുതിക്ക് പിരിയുമ്പോള്‍ കളി ഗോള്‍ രഹിത സമനിലയില്‍ നില്‍ക്കുന്നു. ഇരു ടീമുകള്‍ക്കും നല്ല അവസരങ്ങള്‍ ലഭിച്ചു എങ്കിലും ഗോള്‍ ഒന്നുംവന്നില്ല.

മത്സരത്തിന്റെ ആദ്യ മിനുട്ടില്‍ തന്നെ ഗോള്‍ കീപ്പര്‍ സോം കുമാറിനെ ബ്ലാസ്റ്റേഴ്‌സിന് പരിക്ക് കാരണം നഷ്ടമായി. സച്ചിന്‍ ആണ് പിന്നീട് വല കാത്തത്. ആദ്യ പകുതിയില്‍ പന്ത് കൂടുതല്‍ കൈവശം വെച്ചത് ബെംഗളൂരു എഫ് സി ആണെങ്കിലും നല്ല അവസരങ്ങള്‍ ലഭിച്ചത് ബ്ലാസ്റ്റേഴ്‌സിനായിരുന്നു.

മൂന്ന് നല്ല അവസരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചു. പെപ്രയുടെയും നോഹയുടെയും മികച്ച ഷോട്ടുകള്‍ അതിലേറെ മികച്ച സേവിലൂടെയാണ് ഗുര്‍പ്രീത് രക്ഷപ്പെടുത്തിയത്.

Kerala Blasters durand cup