കേരള ബ്ലാസ്റ്റേഴ്‌സ് ഡ്യൂറണ്ട് കപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചു

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഡുറന്‍ഡ് കപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചു. തായ്ലന്‍ഡില്‍ നടക്കുന്ന പ്രീസീസണ്‍ കഴിഞ്ഞ് കൊല്‍ക്കത്തയില്‍ എത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് ആണ് ടീം പ്രഖ്യാപിച്ചത്.

author-image
Prana
New Update
isl-2023-24
Listen to this article
0.75x1x1.5x
00:00/ 00:00

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഡുറന്‍ഡ് കപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചു. തായ്ലന്‍ഡില്‍ നടക്കുന്ന പ്രീസീസണ്‍ കഴിഞ്ഞ് കൊല്‍ക്കത്തയില്‍ എത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് ആണ് ടീം പ്രഖ്യാപിച്ചത്. സിഐഎസ്എഫ്, പഞ്ചാബ് എഫ്സി, മുംബൈ സിറ്റി എഫ്സി എന്നിവര്‍ക്ക് ഒപ്പം ആണ് കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പില്‍ ഉള്ളത്.
ബ്ലാസ്റ്റേഴ്സ് ഓഗസ്റ്റ് 1 ന് മുംബൈ സിറ്റി എഫ്സിക്കെതിരെ കളിച്ചു കൊണ്ട് തങ്ങളുടെ ഡ്യൂറാന്‍ഡ് കപ്പ് കാമ്പെയ്ന്‍ ആരംഭിക്കും. ഇതിനുശേഷം ഓഗസ്റ്റ് 4-ന് പഞ്ചാബ് എഫ്സിയും ഓഗസ്റ്റ് 10-ന് സിഐഎസ്എഫും ബ്ലാസ്റ്റേഴ്‌സിന് എതിരെ കളിക്കും.
ഫോര്‍വേഡ് ജൗഷുവ സോട്ടിരിയോയും മിഡ്ഫീല്‍ഡര്‍ വിബിന്‍ മോഹനനും പരിക്ക് കാരണം ടീമില്‍ ഇല്ല. ഡിഫന്‍ഡര്‍ പ്രബീര്‍ ദാസ് വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍ ഇല്ല. ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് വീണ്ടും കൊല്‍ക്കത്തയില്‍ ടീമിനൊപ്പം ചേര്‍ന്നു. പുതുതായി ഒപ്പിട്ട ഡിഫന്‍ഡര്‍ അലക്സാണ്ടര്‍ കോഫ് അടുത്ത ആഴ്ച കൊല്‍ക്കത്തയില്‍ എത്തും എന്നും ക്ലബ് അറിയിച്ചു.

Kerala Blasters kolkata