/kalakaumudi/media/media_files/2024/10/25/0DX8eTavuRfRJxSpmsyN.jpeg)
ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് 28 പോയിന്റുമായി എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അവസാന മത്സരത്തിൽ ഹൈദരാബാദിനെതിരെ 1-1 സമനില വഴങ്ങിയാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ തന്റെ യാത്ര അവസാനിപ്പിച്ചത്. ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴാം മിനിറ്റിൽ ദുസാൻ ലഗാത്തോർ ബ്ലാസ്റ്റേഴ്സിനായി ലീഡ് നേടുമ്പോൾ, 45ാം മിനിറ്റിൽ കണ്ണൂർ സ്വദേശി സൗരവ് മനോഹരമായ ബൈസിക്കിൾ കിക്കിലൂടെ ഹൈദരാബാദിനെ ഒപ്പമെത്തിച്ചു.24 മത്സരങ്ങളിൽ 8 ജയം, 4 സമനില, 11 തോൽവിയെന്ന ഫലങ്ങളാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. 33 ഗോളുകൾ നേടിയ ടീമിന് 37 ഗോളുകൾ വഴങ്ങേണ്ടിവന്നു. 24 മത്സരങ്ങളിൽ 18 പോയിന്റ് നേടിയ ഹൈദരാബാദ് 12-ാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്. നേരത്തെ തന്നെ പ്ലേഓഫ് സാധ്യതകൾ നഷ്ടമായതിനാൽ, ബ്ലാസ്റ്റേഴ്സ് ഇനി സൂപ്പർ കപ്പിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കും.ലഗാത്തോറിന്റെ ഗോൾ: 7-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് കോർണർ കിക്ക് നേടിയപ്പോൾ, മുഹമ്മദ് ഐമെൻ നൽകിയ ക്രോസിൽ നിന്ന് ദുസാൻ ലഗാത്തോർ ഹെഡറിലൂടെ ഗോൾ നേടി. ഹൈദരാബാദ് ഗോളി അർഷ്ദീപ് സിംഗ് തടയാൻ ശ്രമിച്ചെങ്കിലും പന്ത് വലയിലെത്തി.സൗരവിന്റെ അതിമനോഹരമായ ബൈസിക്കിൾ കിക്ക്: 45-ാം മിനിറ്റിൽ ഐബൻ ഡോഹ്ലിങിന്റെ തലയിലിട്ട് ഉയർന്ന പന്ത് കൈവശം വച്ച സൗരവ്, സൂപ്പർ ബൈസിക്കിൾ കിക്കിലൂടെ ഹൈദരാബാദിനായി സമനില ഗോൾ നേടി. ഹൈദരാബാദിന് നഷ്ടമായ പെനാൽട്ടി: 50-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ ലഗാത്തോർ ബോക്‌സിൽ അഭിജിത്തിനെ വീഴ്ത്തിയപ്പോൾ ഹൈദരാബാദിന് പെനാൽറ്റി ലഭിച്ചു. എന്നാൽ, ആൽബ എടുത്ത ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ നോറ ഫെർണാണ്ടസ് അതികഠിന പരിശ്രമത്തോടെ തടഞ്ഞു.ലൂണയ്ക്ക് നഷ്ടമായ അവസരം: 68-ാം മിനിറ്റിൽ ബോക്‌സിനുള്ളിലേക്ക് കോറോ സിംഗ് നൽകിയ ക്രോസിൽ നിന്ന് അഡ്രിയാൻ ലൂണ ഗോളിനടുത്ത് നിന്ന് ഷോട്ട് എടുത്തെങ്കിലും പന്ത് പോസ്റ്റിന് പുറത്തേക്ക് പോയി. നേരിയ അന്തരത്തിൽ ബ്ലാസ്റ്റേഴ്സ് ജയം കൈവിട്ടു പോകുകയായിരുന്നു: 74-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഫ്രീ കിക്ക് നേടുകയും ലഗാത്തോറിന്റെ ഹെഡർ ലക്ഷ്യം കാണാതെ കടന്ന് പോയി . അവസാന നിമിഷങ്ങളിൽ അർഷ്ദീപ് സിംഗും ഹൈദരാബാദിന്റെ പ്രതിരോധ നിരയും ബ്ലാസ്റ്റേഴ്സിന്റെ എല്ലാ ശ്രമങ്ങളും തടയുകയായിരുന്നു, ഒടുവിൽ ബ്ലാസ്റ്റേഴ്സിന്റേ വിജയ മോഹങ്ങളെ ഹൈദരാബാദ് സമനിലയിൽ തളയ്ക്കുകായിരുന്നു.