കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷ അസ്തമിച്ചു

ഒരു സെൽഫ് ഗോളിലൂടെ ജംഷദ്പൂർ സമനില നേടി. സ്കോർ 1-1. ഈ സമനിലയോടെ ബ്ലാസ്റ്റേഴ്സ് 22 മത്സരങ്ങളിൽ നിന്ന് 25 പോയിന്റിൽ നിൽക്കുകയാണ്. ഇനി ശേഷിക്കുന്ന രണ്ട് മത്സരം ജയിച്ചാലും അവർ ആദ്യ ആറിൽ എത്തില്ല.

author-image
Prana
Updated On
New Update
pa

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ തീർത്തും അവസാനിച്ചു. റഫറിയുടെ തെറ്റായ വിധി ആണ് ഇന്ന് പ്രശ്നമായത്. ൽഇന്ന് ജംഷഡ്പൂരിനെ കൊച്ചിയിൽ വെച്ച് നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് 1-1 എന്ന സമനില ആണ് വഴങ്ങിയത്. ഈ പരാകയം ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷ കണക്കുകളിൽ പോലും ബാക്കിയില്ലാതാക്കി.ഇന്ന് ആദ്യ പകുതിയിൽ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വന്നത്. 35ആം മിനുറ്റിൽ ലഗാറ്റോർ നൽകിയ പാസ് സ്വീകരിച്ച് ഒറ്റയ്ക്ക് കുതിച്ച കോറോ സിംഗ് മനോഹരമായി ആ പന്ത് വലയിലേക്കും തൊടുത്തു. സ്കോർ 1-0.രണ്ടാം പകുതിയിൽ ജംഷദ്പൂർ സമനിലക്ക് ആയി പരിശ്രമിച്ചു എങ്കിലും അവർക്ക് സമനില ഗോൾ നേടാൻ ആയില്ല. 81 മിനുറ്റിൽ ഡാനിഷിലൂടെ ബ്ലാസ്റ്റേഴ്സ് ഗോൾ നേടി ലീഡ് ഇരട്ടി എങ്കിലും റഫറി തെറ്റായി ഓഫ് സൈഡ് വിളിച്ചു. ഇതിനു പിന്നാലെ ഒരു സെൽഫ് ഗോളിലൂടെ ജംഷദ്പൂർ സമനില നേടി. സ്കോർ 1-1. ഈ സമനിലയോടെ ബ്ലാസ്റ്റേഴ്സ് 22 മത്സരങ്ങളിൽ നിന്ന് 25 പോയിന്റിൽ നിൽക്കുകയാണ്. ഇനി ശേഷിക്കുന്ന രണ്ട് മത്സരം ജയിച്ചാലും അവർ ആദ്യ ആറിൽ എത്തില്ല.

 

Kerala Blasters