സൂപ്പര്‍ കപ്പില്‍ മിന്നും തുടക്കവുമായി ബ്ലാസ്‌റ്റേഴ്‌സ്

ഗോവയിലെ ബാംബോളിം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹെഡ്ഡറിലൂടെയാണ് കോള്‍ഡോ ഒബിയെറ്റ പന്ത് വലയിലാക്കിയത്. കോള്‍ഡോ ഒബിയെറ്റയുടെ ബ്ലാസ്റ്റേഴ്‌സിലെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്.

author-image
Biju
New Update
super

ഗോവ: സൂപ്പര്‍ കപ്പില്‍ ജയത്തോടെ തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ്.രാജസ്ഥാന്‍ യുണൈറ്റഡ് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍പ്പിച്ചത്. സ്പാനിഷ് മുന്നേറ്റതാരം കോള്‍ഡോ ഒബിയെറ്റയാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി വല കുലുക്കിയത്. 

ഗോവയിലെ ബാംബോളിം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹെഡ്ഡറിലൂടെയാണ് കോള്‍ഡോ ഒബിയെറ്റ പന്ത് വലയിലാക്കിയത്. കോള്‍ഡോ ഒബിയെറ്റയുടെ ബ്ലാസ്റ്റേഴ്‌സിലെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. ലൂണ, കോള്‍ഡോ ഒബിയെറ്റ, ഹുവാന്‍ റോഡ്രിഗസ് എന്നീ വിദേശ കളിക്കാര്‍ ബ്ലാസ്റ്റേഴ്‌സിന്റെ കരുത്ത് കൂട്ടി. സീസണില്‍ ഇത് ബ്ലാസ്റ്റേഴ്‌സിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. 

ആദ്യം മുതല്‍ ഡേവിഡ് കാറ്റലയുടെ ബ്ലാസ്റ്റേഴ്സ് പന്തില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തി. ക്യാപ്റ്റന്‍ ലൂണയുടെ മധ്യനിരയിലെ ചരടുവലികള്‍ നിര്‍ണായകമായിരുന്നു. ആദ്യ പകുതിയില്‍ തന്നെ ബ്ലാസ്റ്റേഴ്സ് ഗോള്‍ നേടുമെന്ന് തോന്നിച്ചിരുന്നു. 21-ാം മിനിറ്റിലെ കോര്‍ണറില്‍ ഡാനിഷ് ഫാറൂഖിന്റെ തകര്‍പ്പന്‍ ഹെഡ്ഡര്‍ വന്നു. എന്നാല്‍ പോസ്റ്റിലിടിച്ച് മടങ്ങി.

രണ്ടാം പകുതി ആരംഭിച്ചതിന് പിന്നാലെ രാജസ്ഥാന്റെ വലകുലുക്കാനുള്ള ശ്രമം ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ നോറ ഫെര്‍ണാണ്ടസ് തടഞ്ഞു. 51-ാം മിനിറ്റില്‍ രാജസ്ഥാന്‍ താരം ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.

കേരള ബ്ലാസ്റ്റേഴ്‌സ് താരം നിഹാലിനെ ഫൗള്‍ ചെയ്തതിന് ഡിഫന്റര്‍ ഗുര്‍സിമ്രത്ത് സിങ്ങിന് റഫറി നേരിട്ട് ചുവപ്പ് കാര്‍ഡ് കാണിക്കുകയായിരുന്നു. പത്തുപേരായി രാജസ്ഥാന്‍ ചുരുങ്ങിയ സാഹചര്യം ബ്ലാസ്റ്റേഴ്‌സ് മുതലാക്കി.