Kerala Blasters set for pre-season trip to Thailand
ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത സീസണിന് മുന്‍പായി പ്രീസസണ്‍ യാത്ര തായ്‌ലന്‍ഡിലേക്ക്. അടുത്ത മാസമായിരിക്കും ക്ലബ് തായ്‌ലന്‍ഡിലേക്ക് യാത്ര തിരിക്കുന്നത്. ഇക്കുറി ഒരുക്കങ്ങളെല്ലാം മുന്‍പു തന്നെ പൂര്‍ത്തിയാക്കാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം. പുതിയ പരിശീലകന്‍ ഈ മാസം കൊച്ചിയിലെത്തും. മൂന്നാഴ്ചയോളമായിരിക്കും പ്രീസീസണ്‍ ടൂര്‍. തായ്‌ലന്‍ഡില്‍ മൂന്ന് പ്രീ സീസണ്‍ മത്സരങ്ങളായിരിക്കും ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്.
തായ്ലന്‍ഡിലെ പ്രിസീസണ്‍ കഴിഞ്ഞ ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് നേരെ കൊല്‍ക്കത്തയില്‍ ഡ്യൂറന്‍ഡ് കപ്പില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. അവസാന രണ്ട് സീസണുകളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് യുഎഇയില്‍ ആയിരുന്നു പ്രി സീസണ്‍ യാത്ര നടത്തിയിരുന്നത്.