ആവേശപ്പോര്; ബ്ലാസ്റ്റേഴ്‌സിന്റെ തകര്‍പ്പന്‍ കം ബാക്ക്

ലീഗിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ വിജയമാണിത്. ലീഗിലെ ആദ്യ മത്സരത്തില്‍ അവര്‍ പഞ്ചാബ് എഫ് സിയോട് തോല്‍വിയ്ക്ക് ശേഷമാണ് ബ്ലാസ്്‌റ്റേഴ്‌സിന്റെ തകര്‍പ്പന്‍ വിജയം. 

author-image
Athira Kalarikkal
New Update
blastersk

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആഹ്ലാദം

Listen to this article
0.75x1x1.5x
00:00/ 00:00

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. കൊച്ചിയില്‍ ഈസ്റ്റ് ബംഗാളിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിറകില്‍ പോയ ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ബ്ലാസ്റ്റ് പ്രകടനം. ഇന്ന് കൊച്ചിയില്‍ വെച്ച് നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ വിരമായ മത്സരമാണ് കൊച്ചിയില്‍ കാണാന്‍ ആയത്. 

അധികം അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടില്ല. ജിമിനസിന്റെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയതാണ് ആദ്യ പകുതിയിലെ മികച്ച അവസരം. രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ മാറി മറഞ്ഞു. 60-ാം മിനുട്ടില്‍ മലയാളി താരം വിഷ്ണു പി വിയുടെ ഗോളില്‍ ഈസ്റ്റ് ബംഗാള്‍ ലീഡ് എടുത്തു. ദിമിയുടെ അസിസ്റ്റില്‍ നിന്നായിരുന്നു വിഷ്ണുവിന്റെ ഗോള്‍. പക്ഷെ നാലു മിനുട്ടുകള്‍ക്ക് അകം കേരള ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചടി വന്നു. നോഹയുടെ ഗോള്‍ ആണ് ബ്ലാസ്റ്റേഴ്‌സിനെ ഒപ്പം എത്തിച്ചത്. ഇടതു വിങ്ങില്‍ നിന്ന് നടത്തിയ ഒരു ഒറ്റയാള്‍ കുതിപ്പാണ് നോഹയ്ക്ക് ഗോള്‍ സമ്മാനിച്ചത്. സ്‌കോര്‍ 1-1.

വിജയ ഗോളിനായി ഇരുടീമുകളും പല മാറ്റങ്ങളും നടത്തി നോക്കി. അവസാനം ബ്ലാസ്റ്റേഴ്‌സിന്റെ സബ്സ്റ്റിട്യൂഷന്‍ ഫലിച്ചു. സബ്ബായി കളത്തില്‍ എത്തിയ പെപ്ര 90ആം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന് ലീഡ് നല്‍കി. ഇത് ബ്ലാസ്റ്റേഴ്‌സിന്റെ ജയം ഉറപ്പാക്കി.

ലീഗിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ വിജയമാണിത്. ലീഗിലെ ആദ്യ മത്സരത്തില്‍ അവര്‍ പഞ്ചാബ് എഫ് സിയോട് തോല്‍വിയ്ക്ക് ശേഷമാണ് ബ്ലാസ്്‌റ്റേഴ്‌സിന്റെ തകര്‍പ്പന്‍ വിജയം. 

east bengal Kerala Blasters