8 ഗോള്‍ അടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്!!

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഗോള്‍ അടിച്ച ശേഷം കറുത്ത ആം ബാന്‍ഡിലേക്ക് വിരല്‍ ചൂണ്ടുന്നു ഇന്ന് ആദ്യ പകുതി അവസാനിക്കുമ്പോള്‍ തന്നെ മൂന്നു ഗോളുകള്‍ക്ക് മുന്നില്‍ ആയിരുന്നു.

author-image
Athira Kalarikkal
New Update
blasters k

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഗോൾ അടിച്ച ശേഷം കറുത്ത ആം ബാൻഡിലേക്ക് വിരൽ ചൂണ്ടുന്നു

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി : ഡ്യൂറണ്ട് കപ്പില്‍  മുംബൈ സിറ്റിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിക്ക് വമ്പന്‍ വിജയം. മറുപടിയില്ലാത്ത എട്ടു ഗോളുകള്‍ക്ക് ആണ് കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്. ഹാട്രിക്കുമായി പെപ്രയും നോഹയും ഇന്ന് ബ്ലാസ്റ്റേഴ്‌സിന്റെ ഹീറോസ് ആയി. പരിശീലകന്‍ മൈക്കിള്‍ സ്റ്റാറേയുടെ കീഴിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഔദ്യോഗിക മത്സരമായിരുന്നു ഇത്. മുംബൈ സിറ്റിയുടെ റിസേര്‍വ്‌സ് ടീമാണ് ഡ്യൂറണ്ട് കപ്പില്‍ കളിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഇത്. 

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഗോള്‍ അടിച്ച ശേഷം കറുത്ത ആം ബാന്‍ഡിലേക്ക് വിരല്‍ ചൂണ്ടുന്നു
ഇന്ന് ആദ്യ പകുതി അവസാനിക്കുമ്പോള്‍ തന്നെ മൂന്നു ഗോളുകള്‍ക്ക് മുന്നില്‍ ആയിരുന്നു. മുംബൈ സിറ്റിക്കെതിരെ സമ്പൂര്‍ണ ആധിപത്യമാണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പുലര്‍ത്തിയത്. തുടക്കം മുതല്‍ ആക്രമിച്ച കേരള ബ്ലാസ്റ്റേഴ്‌സ് 32ആം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടിയത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്ങ് ആയ നോഹ സദോയി ആണ് ബ്ലാസ്റ്റേഴ്‌സിന് ആയി ലക്ഷ്യം കണ്ടത്.

Kerala Blasters