കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തിക്കിയ പുതിയ ജഴ്‌സി
കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ പുതിയ ജേഴ്‌സി പുറത്തിറക്കി ഡ്യൂറന്‍ഡ് കപ്പിനായുള്ള ജേഴ്‌സിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഔദ്യോഗികമായി പുറത്തിറക്കിയത്. ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ജേഴ്‌സി പങ്കുവെച്ചു. നാളെയാണ് ഡ്യൂറന്‍ഡ് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. മഞ്ഞ നിറത്തിലുള്ള ജേഴ്‌സിയും മഞ്ഞനിറത്തിലുള്ള ഷോട്ട്‌സുമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഡിസൈനിലുള്ളത്. ഒപ്പം നീല നിറത്തിലുള്ള വരകളും ജേഴ്‌സിയില്‍ ഉണ്ട്.
തായ്ലന്റിലെ പ്രീസീസണ്‍ കഴിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ എത്തിയിരുന്നു. കൊല്‍ക്കത്തയിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഡ്യൂറണ്ട് കപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കുന്നത്. പുതിയ പരിശീലകന്‍ മൈക്കിള്‍ സ്റ്റാറയുടെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ആദ്യ ടൂര്‍ണ്ണമെന്റ് ആകും ഇത്.